Quantcast

ഗെയില്‍ പൈപ് ലൈന്‍: ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് തൃത്താലയില്‍ ഇന്ന് ഹര്‍ത്താല്‍

MediaOne Logo

Sithara

  • Published:

    14 May 2018 11:39 PM GMT

ഗെയില്‍ പൈപ് ലൈന്‍:  ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് തൃത്താലയില്‍ ഇന്ന് ഹര്‍ത്താല്‍
X

ഗെയില്‍ പൈപ് ലൈന്‍: ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് തൃത്താലയില്‍ ഇന്ന് ഹര്‍ത്താല്‍

പൈപ്പ് ലൈന്റെ ബൈഫര്‍ക്കേഷന്‍ പ്ലാന്‍റ് നിര്‍മാണം തടഞ്ഞ നാട്ടുകാരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തു

ഗെയില്‍ വാതക പൈപ് ലൈന്‍ രണ്ടായി തിരിയുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. പൈപ്പ് ലൈന്റെ ബൈഫര്‍ക്കേഷന്‍ പ്ലാന്‍റ് നിര്‍മാണം തടഞ്ഞ നാട്ടുകാരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തു. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള ഗെയില്‍ വാതക പൈപ് ലൈന്‍ മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും വേര്‍പിരിയുന്ന പോയിന്റാണ് കൂറ്റനാട്. ഇതിനായുള്ള പ്ലാന്റ് നിര്‍മാണത്തിനായി ഗെയില്‍ ഇവിടെ മൂന്നേക്കര്‍ പാടശേഖരം വാങ്ങിക്കൂട്ടി. നാനൂറേക്കര്‍ വരുന്ന പാടശേഖരത്തിലേക്കുള്ള നീര്‍ത്തടങ്ങളും തോടും നികത്തിയായിരുന്നു പ്ലാന്റ് നിര്‍മാണം. ഇതോടെ പ്ലാന്റ് നിര്‍മാണം നാട്ടുകാര്‍ തടയുകയായിരുന്നു.

നിര്‍മാണം തടഞ്ഞ നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വി ടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡുപരോധിച്ചു.

TAGS :

Next Story