Quantcast

കൊച്ചി കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഹൈബിയും അനില്‍ കുമാറും

MediaOne Logo

admin

  • Published:

    14 May 2018 11:50 AM GMT

കൊച്ചി കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഹൈബിയും അനില്‍ കുമാറും
X

കൊച്ചി കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഹൈബിയും അനില്‍ കുമാറും

യുവാക്കള്‍ ഇരു മുന്നണികള്‍ക്കും വേണ്ടി പ്രചാരണത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ മത്സരം കനക്കും.

കൊച്ചി കോര്‍പറേഷനില്‍ പതിനഞ്ച് വര്‍ഷക്കാലം കൌണ്‍സിലറായതിന്റെ അനുഭവ സമ്പത്തുമായാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കറ്റ് അനില്‍കുമാര്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായ എറണാകുളത്ത് തുടര്‍ വിജയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ പ്രചാരണം. യുവാക്കള്‍ ഇരു മുന്നണികള്‍ക്കും വേണ്ടി പ്രചാരണത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ മത്സരം കനക്കും.

വികസനമാണ് എന്നും എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിട്ടുള്ളത്. 2011ലെ കന്നി മത്സരത്തില്‍ മുപ്പതിനായിരത്തിലധികം വോട്ട് നേടി ജില്ലയിലെ കോണ്‍ഗ്രസിന്റെ അഭിമാനമായ ഹൈബി ഈഡന്‍ തന്നെയാണ് എറണാകുളത്തിന്‍റെ സ്ഥാനാര്‍ഥി. അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് ഹൈബി പറഞ്ഞു.

വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ആശുപത്രികള്‍ സന്ദര്‍ശിച്ചുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനില്‍ കുമാര്‍ വ്യത്യസ്തനാകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്‍റെ പരിമിതി എന്താണെന്ന് മനസിലാക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്ന് അനില്‍ പറയുന്നു.

വികസന സന്ദേശ യാത്രയോടെയാണ് മണ്ഡലത്തിലെ പ്രചാരണങ്ങള്‍ക്ക് ഹൈബി ഈഡന്‍ തുടക്കം കുറിച്ചത്. മൂന്ന് തവണ കൊച്ചി കോര്‍പറേഷന്‍റെ ഭരണരംഗത്ത് മികച്ച ഭരണ- പ്രതിപക്ഷാംഗമായി തിളങ്ങാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസം അനിലിനുണ്ട്. ക്രൈസ്തവ വോട്ട് കൂടുതലുള്ള മണ്ഡലത്തില്‍ 1987ല്‍ സാനു മാസ്റ്റര്‍ക്ക് ശേഷം സിപിഎമ്മിന്‍റെ ക്രൈസ്തവ ഇതര വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി ആണ് അനില്‍കുമാര്‍.

TAGS :

Next Story