Quantcast

സാമാജികരോട് ശ്രീരാമകൃഷ്ണന് പറയാനുള്ളത്...

MediaOne Logo

admin

  • Published:

    14 May 2018 9:02 AM GMT

സാമാജികരോട് ശ്രീരാമകൃഷ്ണന് പറയാനുള്ളത്...
X

സാമാജികരോട് ശ്രീരാമകൃഷ്ണന് പറയാനുള്ളത്...

സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പാക്കാനുള്ള ജാഗ്രത നിയമനിര്‍മാണത്തിലും സര്‍ക്കാരുകള്‍ കാണിക്കണമെന്ന് സ്പീക്കര്‍ സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പാക്കാനുള്ള ജാഗ്രത നിയമനിര്‍മാണത്തിലും സര്‍ക്കാരുകള്‍ കാണിക്കണമെന്ന് സ്പീക്കര്‍ സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബില്ലുകളിലുള്ള ചര്‍ച്ചകളില്‍ എംഎല്‍എമാര്‍ മിഥത്വം കാണിക്കണമെന്നും അദേഹം മീഡിയവണിനോട് പറഞ്ഞു.

അഞ്ച് വര്‍ഷത്തെ നിയമസഭയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ ഗൌരവുള്ള ചില കാര്യങ്ങളാണ് സ്പീക്കറാക്കാന്‍ പോകുന്ന പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ മീഡിയവണുമായി പങ്കുവെച്ചത്. പ്രധാനമായും ബില്ലുകളില്‍ മേലുള്ള ചര്‍ച്ചയെ കുറിച്ചാണ് അദേഹം സംസാരിച്ചത്. ബില്ലുകളില്‍മേലുള്ള ചര്‍ച്ചകളില്‍ എംഎല്‍എമാര്‍ മിഥത്വം കാണിക്കണം. എംഎല്‍എമാരുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി സഭാനടപടികള്‍ സുഗമമായി നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story