Quantcast

ദീപക്കാഴ്ചകളില്‍ അണിഞ്ഞൊരുങ്ങി നാടും നഗരവും

MediaOne Logo

Subin

  • Published:

    15 May 2018 10:59 PM GMT

ദീപക്കാഴ്ചകളില്‍ അണിഞ്ഞൊരുങ്ങി നാടും നഗരവും
X

ദീപക്കാഴ്ചകളില്‍ അണിഞ്ഞൊരുങ്ങി നാടും നഗരവും

ഉത്തരേന്ത്യയുടെ അത്രയും വരില്ലെങ്കിലും വര്‍ണ്ണാഭമാണ് കേരളത്തിലേയും ആഘോഷങ്ങള്‍...

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. പടക്കം പൊട്ടിച്ചും, ദീപം തെളിയിച്ചും, മധുരം വിളമ്പിയും നാടെങ്ങും ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലിയുടെ ദീപക്കാഴ്ചകളില്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും.

ഉത്തരേന്ത്യയുടെ അത്രയും വരില്ലെങ്കിലും വര്‍ണ്ണാഭമാണ് കേരളത്തിലേയും ആഘോഷങ്ങള്‍. വ്യത്യസ്ത ശൈലിയിലാണ് ആഘോഷമെങ്കിലും വെളിച്ചതിന്റെ ഉത്സവമാണ് എല്ലാവര്‍ക്കും ദീപാവലി.ദ ീപാവലിയെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ഒത്തിരിയുണ്ട്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റുവെന്നതാണ് അതിലൊന്ന്.

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നിറദീപം തെളിയിച്ചുമാണ് മലയാളി ദീപാവലി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ ഉത്തരേന്ത്യക്കാരുടെ വീടുകള്‍ രാവേറെ സജീവമായിരിക്കും.

TAGS :

Next Story