കണ്ണൂര്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം

കണ്ണൂര്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം
കലോത്സവ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അപ്പീലുകളെത്തിയ കലോത്സവമായിരുന്നു കണ്ണൂരിലേത്.1295 അപ്പീലുകളിലായി 5706 മത്സരാര്‍ത്ഥികളാണ് ഇത്തവണ കണ്ണൂരിലെത്തിയത്...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം. അവസാന വിധി നിര്‍ണയത്തെയും കലോത്സവ നടത്തിപ്പിനെ പോലും ബാധിക്കുന്ന തലത്തിലേക്ക് അപ്പീലുകള്‍ വര്‍ധിച്ചത്. ഇത്തവണത്തെ കലോത്സവത്തില്‍ മാത്രം 1295 അപ്പീലുകളാണ് എത്തിയത്.
സ്‌കൂള്‍ കലോത്സവങ്ങളുടെ ശോഭകെടുത്തുന്ന രീതിയിലേക്ക് അപ്പീലുകള്‍ പെരുകുന്ന കാഴ്ചക്കായിരുന്നു അന്പ ത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സാക്ഷ്യം വഹിച്ചത്. കലോത്സവ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അപ്പീലുകളെത്തിയ കലോത്സവമായിരുന്നു കണ്ണൂരിലേത്.1295 അപ്പീലുകളിലായി 5706 മത്സരാര്‍ത്ഥികളാണ് ഇത്തവണ കണ്ണൂരിലെത്തിയത്.
ലോകായുക്ത വഴി 388 പേരും വിവിധ കോടതികള്‍ വഴി 382 പേരും വിദ്യാഭ്യാസ വകുപ്പ് മുഖേന 525 പേരും ഇത്തവണ മത്സരത്തിനെത്തി. ഇതിനു പുറമെയാണ് മത്സര ഫലത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹയര്‍ അപ്പീലുകള്‍. 51 പേരാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ മത്സരിക്കാനെത്തിയത്. 32 നാടകങ്ങള്‍ സദസില്‍ അരങ്ങേറി. ഇരുപത്തിനാല് മണിക്കൂറിലേറെ തുടര്‍ച്ചയായി നാടകം അവതരിപ്പിക്കപ്പെട്ട കലോത്സവമെന്ന ദുഷ്‌പേരും ഈ കലോത്സവത്തിന് സ്വന്തം. അപ്പീലുകളുടെ ആധിക്യം മൂലം മത്സരങ്ങള്‍ പലതും അനന്തമായി നീളുകയും ചെയ്തു. ഹയര്‍ അപ്പീലുകള്‍ വര്‍ദ്ധിച്ചത് അവസാന ഫലപ്രഖ്യാപനത്തെയും ബാധിച്ചു. അപ്പീല്‍ അതോറിറ്ററിയെ സംബന്ധിച്ച് കൃത്യമായ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്നാണ് ഈ രംഗത്തുളളവരുടെ അഭിപ്രായം
കലോത്സവ മാന്വല്‍ പരിഷ്‌കരണമടക്കമുളള ചര്‍ച്ചകള്‍ സജീവമായിരിക്കെ അപ്പീലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറായില്ലങ്കില്‍ അത് കലോത്സവത്തിന്റെ നടത്തിപ്പിനെ തന്നെ പ്രതിസന്ധിയിലാക്കും.
Adjust Story Font
16

