Quantcast

കുറ്റ്യാടിയില്‍ നിന്നു തുടങ്ങി വിഎസ്

MediaOne Logo

admin

  • Published:

    16 May 2018 12:04 AM IST

കുറ്റ്യാടിയില്‍ നിന്നു തുടങ്ങി വിഎസ്
X

കുറ്റ്യാടിയില്‍ നിന്നു തുടങ്ങി വിഎസ്

വിഎസ് അച്യുതാനന്ദന്റെ കോഴിക്കോട്ടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി.

വിഎസ് അച്യുതാനന്ദന്റെ കോഴിക്കോട്ടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. കുറ്റ്യാടി മണ്ഡലത്തിലായിരുന്നു ആദ്യ പരിപാടി. പൊരിയുന്ന വെയിലിനെ വകവെക്കാതെ രാവിലെ മുതല്‍തന്നെ വിഎസിന്റെ പരിപാടിക്ക് പ്രവര്‍ത്തകരെത്തി. പതിനൊന്നരയോടെ വിഎസ് അച്യുതാനന്ദന്‍ പ്രചാരണ പരിപാടിയിലെത്തി. കുറ്റ്യാടി ഇടതു മുന്നണി സ്ഥാനാര്‍ഥി കെകെ ലതിക, കൊയിലാണ്ടി സ്ഥാനാര്‍ഥി കെ ദാസന്‍, നാദാപുരം സ്ഥാനാര്‍ഥി ഇകെ വിജയന്‍, വടകര സ്ഥാനാര്‍ഥി ഇകെ നാണു എന്നിവര്‍ക്ക് വേണ്ടി വിഎസ് വോട്ടഭ്യര്‍ച്ചു. വിഎസ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് വിഎസ് പറഞ്ഞു. വസ്തുതകള്‍ നിരത്തുമ്പോള്‍ ആരോപണമെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കേണ്ടെന്നും വിഎസ് പറഞ്ഞു. കെകെ ലതിക എംഎല്‍എ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണ പരിപാടിയും വിഎസ് സ്വിച്ച് ഓണ്‍ ചെയ്തു.

TAGS :

Next Story