Quantcast

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

MediaOne Logo

Muhsina

  • Published:

    15 May 2018 8:42 PM GMT

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
X

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ഓര്‍ഡിനന്‍സിനെ പ്രതിപക്ഷവും ബിജെപിയും എതിര്‍ക്കുകയും അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സിനുള്ള അടിയന്തര സാഹചര്യം ആരാഞ്ഞ് ഇന്നലെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കുകയും..

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ വിശദീകരണം തൃപ്തികരണമെന്ന് കണ്ടാണ് ആദ്യം മടക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായത്. ഇതോടെ പുതിയ ബോര്‍ഡിനെ നിയമിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമെന്നത് രണ്ട് വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സിനെ പ്രതിപക്ഷവും ബിജെപിയും എതിര്‍ക്കുകയും അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സിനുള്ള അടിയന്തര സാഹചര്യം ആരാഞ്ഞ് ഇന്നലെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കുകയും ചെയ്തു. കെടുകാര്യസ്ഥത, കേന്ദ്ര- സംസ്ഥാന ഫണ്ടുകളുടെ വിനിയോഗത്തിലെ അപാകത എന്നിവ ചൂണ്ടിക്കാട്ടി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെത്തന്നെ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള മുന്നൊരുക്കമെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും കാലാവധി കഴിയുന്ന അംഗങ്ങള്‍ ഒഴിവാകുന്നത് തീര്‍ഥാടനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ഇത് മുഖവിലക്കെടുത്താണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പിട്ടത്.

ഇതോടെ നവംബര്‍ 11ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും പുറത്തായി. സിപിഐ നോമിനി കെ രാഘവന്‍ മാത്രമാണ് നിലവിലെ ഭരണസമിതിയില്‍ ബാക്കിയാവുക. പുതിയ പ്രസിഡന്റിനെയും അംഗത്തെയും ഉടന്‍ നിയമിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ഇതിനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.

TAGS :

Next Story