Quantcast

ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ദേവസ്വം മന്ത്രി

MediaOne Logo

admin

  • Published:

    15 May 2018 6:47 PM GMT

ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബിജെപി  ഗൂഢാലോചന നടത്തിയെന്ന് ദേവസ്വം മന്ത്രി
X

ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ദേവസ്വം മന്ത്രി

ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ക്ഷേത്രത്തില്‍ കാണിക്ക നല്‍കരുതെന്നും ബിജെപി പ്രചരിപ്പിച്ചെന്ന് കടകംപള്ളി വിമര്‍ശിച്ചു

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി പ്രചരണം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍.ക്ഷേത്രം അടച്ചിട്ടിരിക്കുകയാണന്നും,കാണിക്കവഞ്ചിയിലിടുന്ന പണം പാര്‍ട്ടിയെടുക്കുമെന്നുമായിരുന്നു പ്രചരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.ആരോപണം ബിജെപി സംസ്ഥാന നേത്യത്വം നിഷേധിച്ചു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ദേവസ്വം മന്ത്രി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണമാണ്.
മാസങ്ങള്‍ക്ക് മുന്പേ പ്രചരണം തുടങ്ങി.നേത്യത്വത്തിന്റെ അറിവോടെയായിരുന്നു ഇത്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന തീര്‍ത്ഥാടകരാണ് പ്രചരണം നടക്കുന്ന വിവരം പറഞ്ഞത്.സര്‍ക്കാര്‍ അന്വേഷണത്തില്‍ അത് ശരിയാണന്ന് വ്യക്തമായി. നല്ല രീതിയില്‍ ശബരിമല തീര്‍ത്ഥാടനം നടന്നാല്‍ രാഷ്ട്രീയമായി കേരളത്തിലെ ബിജെപിക്ക് ക്ഷീണം സംഭവിക്കുമെന്ന് കണ്ടാണ് ഇത്തരത്തിലുള്ള പ്രചരണം.എന്നാല്‍ പ്രചരണം ഭക്തര്‍ തള്ളികളഞ്ഞു.

മന്ത്രിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്ന നിലപാടിലാണ് സംസ്ഥാന ബിജെപി നേത്യത്വം.

TAGS :

Next Story