താനൂരും നാദാപുരത്തും ഇന്ന് ഹര്‍ത്താല്‍

- Published:
15 May 2018 6:06 PM IST

താനൂരും നാദാപുരത്തും ഇന്ന് ഹര്‍ത്താല്‍
താനൂരില്‍ വ്യാപാരി വ്യവസായിയും നാദാപുരത്ത് ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
താനൂർ നഗരപരിധിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഇന്നലെ ഹർത്താലിന്റെ പേരിൽ താനൂരിൽ കടകൾ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സംഘർഷമുണ്ടായ സ്ഥലങ്ങൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിക്കും. അതേ സമയം താനൂർ, തിരൂർ, പരപ്പനങ്ങാടി പൊലിസ് പരിധിയിൽ നിരോധനാജ്ഞ തുടരുകയാണ്.
കോഴിക്കോട് നാദാപുരം പുറമേരിയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് ബിജെപി നടത്തിയ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Adjust Story Font
16
