ആര്‍ബിഐയുടെ പേരില്‍ ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്

ആര്‍ബിഐയുടെ പേരില്‍ ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്
16 കോടി രൂപ തട്ടിപ്പിലൂടെ അഞ്ജാത സംഘം തട്ടിയെടുത്തെന്നാണ് സൂചന
സംസ്ഥാനത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നടന്നതായി പരാതി. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്. രണ്ട് ലക്ഷത്തോളം പേര്‍ തട്ടിപ്പിന് ഇരയായതാണ് പ്രാഥമിക വിവരം.
2017 മെയ് മാസത്തിലാണ് റിസര്‍വ് ബാങ്കില്‍ ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ആര്‍ബിഐയുടെ ഔദ്യോഗിക സൈറ്റില്‍ അപേക്ഷസമര്‍പ്പിച്ചുവെങ്കിലും പിന്നീടുള്ള എല്ലാ അറിയിപ്പുകളും ലഭിച്ചത് ഐബിപിഎസ് എന്ന മെയില്‍ഐഡിയില്‍ നിന്നായിരുന്നു. 800 രൂപ പരീക്ഷ ഫീസ് ഇനത്തില്‍ ഈടാക്കി. കേരളത്തില്‍ രണ്ട് കേന്ദ്രങ്ങളിലടക്കം വിവിധ കേന്ദ്രങ്ങളില്‍ രണ്ട് തവണയായി പരീക്ഷയും ചെന്നൈ അടക്കമുള്ളയിടങ്ങളില്‍ നേരിട്ട് ഇന്റര്‍വ്യൂനും ക്ഷണിച്ചു. പിന്നീട് ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ നടത്തി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ ഫൈനല്‍ വേരിഫിക്കേഷന് എത്താന്‍ അറിയിപ്പ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
രണ്ട് ലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയതായാണ് കരുതപ്പെടുന്നത്. 16 കോടി രൂപ തട്ടിപ്പിലൂടെ അഞ്ജാത സംഘം തട്ടിയെടുത്തെന്നാണ് സൂചന. കേരളത്തില്‍ തട്ടിപ്പിനിരയായവര്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി വഴി സിബിഐക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും പരാതി നല്‍കി
Adjust Story Font
16

