പൊലീസിനെതിരെ വിജിലന്‍സിന്‍റെ ത്വരിത പരിശോധന

പൊലീസിനെതിരെ വിജിലന്‍സിന്‍റെ ത്വരിത പരിശോധന
കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സൈബര്‍ സെമിനാറിനായി പണം ധൂര്‍ത്തടിച്ചെന്ന പരാതിയിലാണ് അന്വേഷണം.
സംസ്ഥാന പോലീസിനെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധന. കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സൈബര്‍ സെമിനാറിനായി പണം ധൂര്‍ത്തടിച്ചെന്ന പരാതിയിലാണ് അന്വേഷണം. വയല്‍നികത്തി നിര്‍മ്മിച്ചതിന് നിയമനടപടി നേരിടുന്ന ഹോട്ടലില്‍ സെമിനാര്‍ സംഘടിപ്പിച്ചതെങ്ങനെയന്നും അന്വേഷിക്കുന്നുണ്ട്. ക്രമക്കേടില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പങ്കുണ്ടന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടത്തല്‍.
ഈ മാസം 19,20 തീയതികളിലായിരുന്നു കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് സംസ്ഥാന പോലീസ് അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചത്. പണം ധൂര്‍ത്തടിച്ചെന്നും തിരിമറി നടത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. അനധിക്യതമായി മദ്യവില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് നടപടിയെടുത്ത ഹോട്ടലില്‍ സംസ്ഥാന പോലീസ് സംഘാടകരായ പരിപാടി എങ്ങനെ സംഘടിപ്പിച്ചുവെന്നതും പരിശോധിക്കും.
വയല്‍ നികത്തി നിര്‍മ്മിച്ചതാണന്ന പരാതിയില്‍ ഹോട്ടലിനെതിരെ അന്വേഷണം നടക്കുന്നുമുണ്ട്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ക്രമക്കേടില്‍ പങ്കുണ്ടന്ന പ്രാഥമിക കണ്ടത്തിലാണ് വിജിലന്‍സ്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം വിവരങ്ങള്‍ ശേഖരിക്കും. കൊല്ലം വിജിലന്‍സ് എസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
Adjust Story Font
16

