സഹകരണ ബാങ്കുകളില്‍ എങ്ങനെയോ കള്ളപ്പണം വന്നുചേര്‍ന്നിട്ടുണ്ടെന്ന് കുമ്മനം

- Published:
17 May 2018 2:29 AM IST

സഹകരണ ബാങ്കുകളില്‍ എങ്ങനെയോ കള്ളപ്പണം വന്നുചേര്‍ന്നിട്ടുണ്ടെന്ന് കുമ്മനം
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തില്‍ ദേവസ്വം മന്ത്രി ഇടപെടുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു
സഹകരണ ബാങ്കുകളില്‍ എങ്ങനെയോ കള്ളപ്പണം വന്നുചേര്‍ന്നിട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍. അത് അംഗീകരിക്കാനാവില്ല, കള്ളപ്പണം നിയന്ത്രിക്കുന്നതിന് സംവിധാനം കൊണ്ടുവരും. അതേസമയം സഹകരണ ബാങ്കുകളിലെ യഥാര്‍ഥ നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും കുമ്മനം പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തില്‍ ദേവസ്വം മന്ത്രിക്കെതിരെയും കുമ്മനം പ്രതികരിച്ചു. തെറ്റോ ശരിയോ എന്ന് പറയേണ്ടത് ആ മേഖലയില്‍ നിന്നുള്ളവരാണ്. ദേവസ്വം മന്ത്രി മതവിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര അധികാരമുള്ള സമിതിയാണെന്നും കുമ്മനം പറഞ്ഞു.
Next Story
Adjust Story Font
16
