Quantcast

83ാം വയസിലും പൂക്കളുടെ കൂട്ടുകാരി

MediaOne Logo

Jaisy

  • Published:

    16 May 2018 3:23 PM GMT

83ാം വയസിലും പൂക്കളുടെ കൂട്ടുകാരി
X

83ാം വയസിലും പൂക്കളുടെ കൂട്ടുകാരി

ഡോളിയമ്മൂമ്മയുടെ ഉദ്യാനത്തില്‍ 400ല്‍ പരം പൂക്കളുടെ ശേഖരമുണ്ട്

83ാം വയസിലും പൂക്കളെ സ്നേഹിച്ച് ജീവിക്കുന്ന ഡോളി അമ്മൂമ്മയെ ഇനി പരിചയപ്പെടാം. ഓര്‍ക്കിഡുകള്‍ മുതല്‍ തുളസിച്ചെടി വരെ കോട്ടയം സ്വദേശിനിയായ ഡോളി അമ്മൂമ്മയുടെ കൂട്ടുകാരാണ്. ഉദ്യാനങ്ങള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കുന്ന കാലത്ത് സ്വന്തം അധ്വാനത്തില്‍ തീര്‍ത്ത ഉദ്യാനത്തിലാണ് വ്യത്യസ്തമായ പൂക്കള്‍ ഡോളി അമ്മൂമ്മ വിരിയിച്ചത്.

പ്രായം 83 കഴിഞ്ഞുവെങ്കിലും കോട്ടയം നാഗമ്പടത്തെ ഈ വീട്ടിനുള്ളില്‍ കുത്തിയിരിക്കാനൊന്നു ഡോളിയമ്മൂമ്മയെ കിട്ടില്ല. കാരണം സ്വന്തം അധ്വാനത്തില്‍ ഉണ്ടാക്കിയ ഉദ്യാനത്തിലെ പൂക്കള്‍ ഡോളി അമ്മൂമ്മയെ എപ്പോഴും മാടിവിളിക്കും. പിന്നെ പകല്‍ മുഴുവന്‍ പൂക്കളെ സ്നേഹിച്ചും പരിചരിച്ചും സമയം ചെലവഴിക്കും. ഈ പൂക്കള്‍ തന്നെയാണ് ഡോളി അമ്മൂമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യവും.

വെറുതെ കൌതുകത്തിന് തുടങ്ങിയതാണെങ്കിലും 35 വര്‍ഷത്തിന് ഇപ്പുറം ഡോളിയമ്മൂമ്മയുടെ ഉദ്യാനത്തില്‍ 400ല്‍ പരം പൂക്കളുടെ ശേഖരമുണ്ട്. പൂക്കള്‍ മാത്രമല്ല ജാതി മുതല്‍ ഓറഞ്ച് വരെ ഉദ്യാനത്തിലിടം പിടിച്ചിട്ടുണ്ട്. എങ്കിലും ഡോളി അമ്മൂമ്മയ്ക്ക് കൂടുതല്‍ സ്നേഹം ആദ്യം നട്ട ഓര്‍ക്കിഡ് ചെടികളോട് തന്നെയാണ്. പ്രൊഫഷണലുകള്‍ ഡിസൈന്‍ ചെയ്യുന്നതിലും മനോഹരമായിട്ടാണ് ഡോളിയമ്മൂമ്മ തന്റെ ഉദ്യാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഉദ്യാനത്തില്‍ നിന്നും പൂക്കള്‍ പറിക്കാനോ വില്‍ക്കാനോ ഡോളി അമ്മൂമ്മ തയ്യാറല്ല.

TAGS :

Next Story