Quantcast

അഴീക്കോട്ടെ വികസനത്തെ കുറിച്ച് നികേഷിനെ തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ച് കെഎം ഷാജി

MediaOne Logo

admin

  • Published:

    16 May 2018 1:53 AM GMT

അഴീക്കോട്ടെ വികസനത്തെ കുറിച്ച് നികേഷിനെ തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ച് കെഎം ഷാജി
X

അഴീക്കോട്ടെ വികസനത്തെ കുറിച്ച് നികേഷിനെ തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ച് കെഎം ഷാജി

ഗിമ്മിക്കുകള്‍ കൊണ്ട് രാഷ്ടീയത്തില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന മിനിമം അറിവെങ്കിലും അനിവാര്യമാണെന്നും ഷാജി നികേഷിനെ ഓര്‍മ്മപ്പെടുത്തുന്നു

പൊരിഞ്ഞ പോരാട്ടം നടക്കുന്ന അഴീക്കോട് വീഡിയോ പ്രചാരണത്തിലൂടെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് യുഡിഎഫ്-എല്ഡിഎഫ് സ്ഥാനാര്ത്ഥികള്., മാധ്യമപ്രവര്ത്തകനായ ഇടതുമുന്നണി സ്ഥാനാര്ഥി എം വി നികേഷ് കുമാറാണ് അഴീക്കോട്ടെ വികസന പ്രശ്നങ്ങളുയര്ത്തി വിഡീയോ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ ഉരുളക്കുപ്പേരി കണക്കെ ആരോപണങ്ങള്ക്ക് മറുപടിയുമായി കെ എം ഷാജിയും ഫേസ് ബുക്കില് വീഡിയോ പോസ്റ്റ് ചെയ്തു.,

തന്റെ മാധ്യമപ്രവര്ത്തനപരിചയം കൂടി പ്രചാരണത്തിന് മുതല്കൂട്ടിയാണ് അഴീക്കോട്ടെ നികേഷ് കുമാറിന്റെ വീഡിയോ പ്രചാരണം. ഗുണ്മോണിങ് കേരളം എന്ന തലക്കെട്ടിലാണ് എല്ലാ ദിവസവും അഴീക്കോട്ടെ വികസനപ്രശ്നങ്ങള്‍ നികേഷ് കുമാര്‍ അവതരിപ്പിക്കുന്നത്. ഈ ആരോപണങ്ങള്ക്ക് അതേ നാണയത്തിലുള്ള മറുപടിയുമായി കെ എം ഷാജിയെത്തി.

അഴീക്കോട്ടെ വികസനത്തെ കുറിച്ച് തുറന്നൊരു ചര്‍ച്ചക്ക് നികേഷ് കുമാറിനെ വെല്ലുവിളിച്ചാണ് ഷാജിയുടെ വീഡിയോ അവസാനിക്കുന്നത്

Azheekkal Port..the truth

നികേഷ് . നമുക്കൊരു തുറന്ന ചര്ച്ചയാവാം. അഴീക്കോട് നടന്ന വികസനത്തെക്കുറിച്ച്, ഞാൻ കൊണ്ട് വന്നത്, എനിക്ക് മുന്നേയുള്ള MLA കൊണ്ടുവന്നത്. ഒപ്പം എല്ലാത്തിനെക്കുറിച്ചും. രാഷ്ട്രീയത്തെക്കുറിച്ചു, മൌലികതയെക്കുറിച്ചു, ധാര്മികതയെക്കുറിച്ചു, ഇടപാടുകളെക്കുറിച്ചു, ജനങ്ങളുടെ മുന്നിൽ സത്യ സന്ധമായി നമുക്കൊന്നിരിക്കാം...

Posted by KM Shaji on Friday, April 22, 2016
TAGS :

Next Story