അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഒഇസി വിദ്യാര്‍ഥികള്‍ക്ക് ലംപ്സം ഗ്രാന്‍ഡ് ലഭിച്ചിട്ടില്ല

അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഒഇസി വിദ്യാര്‍ഥികള്‍ക്ക് ലംപ്സം ഗ്രാന്‍ഡ് ലഭിച്ചിട്ടില്ല
തുക ലഭിക്കാത്തതിനാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസമാണ് പ്രതിസന്ധിയിലായിരിക്കുന്നത്
അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒഇസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍ഡ് വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍.
തുക ലഭിക്കാത്തതിനാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആനുകൂല്യം നല്‍കുന്നതിന് ഫണ്ടില്ലെന്നാണ് പിന്നാക്ക ക്ഷേമ വകുപ്പിന്റെ വിശദീകരണം. ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി മുതലായവക്ക് അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. പത്തനംതിട്ട അടൂരിലെ ഒരു സ്ഥാപനമാണിത്. ഇവിടെമാത്രം ഒ ഇ സി വിഭാഗത്തില്‍പെട്ട പതിനഞ്ചോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യം ബാങ്ക് അക്കൌണ്ടിലെത്തുകയും പിന്നീട് ഫീസായി ഒടുക്കുകയുമാണ് പതിവ്. എന്നാല്‍ പഠനം പൂര്‍ത്തിയായിട്ടും ഇവര്‍ക്ക് പണം ലഭിച്ചില്ല. വിദ്യാഭ്യാസ ആനുകൂല്യം മുടങ്ങിയതോടെ ഇവരെ പഠിപ്പിച്ച പാരലല്‍ കോളേജ് അധികൃതരും പ്രതിസന്ധിയിലായി.
പിന്നാക്ക വിഭാഗത്തിലുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആനകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ ഒ ഇ സി വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് അവഗണന. പിന്നാക്ക ക്ഷേമ വകുപ്പ് പട്ടികജാതി വികസനവകുപ്പ് ജില്ലാ ഓഫീസ് വഴിയാണ് തുക വിതരണം ചെയ്യുന്നത്. ഇതിനായുള്ള ബില്ല് യഥാസമയം വകുപ്പ് അധികൃതര്‍ക്ക് കൈമാറിയെങ്കിലും ഫണ്ട് ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ലെന്നാണ് വിശദീകരണം.
Adjust Story Font
16

