Quantcast

മഞ്ജുവിനെ സാക്ഷിയാക്കും, വിഐപി പറയട്ടെയെന്ന് സുനി

MediaOne Logo

admin

  • Published:

    18 May 2018 1:20 AM IST

മഞ്ജുവിനെ സാക്ഷിയാക്കും, വിഐപി പറയട്ടെയെന്ന് സുനി
X

മഞ്ജുവിനെ സാക്ഷിയാക്കും, വിഐപി പറയട്ടെയെന്ന് സുനി

കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജുവാര്യരെ സാക്ഷിയാക്കും. മഞ്‍ജുവില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദിലീപിനെ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തതിന് മുന്നോടിയായി കൊച്ചിയില്‍ വച്ച് ബി സന്ധ്യയാണ് മഞ്‍ജുവിന്‍റെ മൊഴിയെടുത്തതെന്നാണ് അറിയുന്നത്. കുടുംബബന്ധം തകരാറിലായതിന് പിന്നിലെ കാരണവും കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധവും ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്‍ജു വിശദമാക്കിയതായാണ് സൂചന.

അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി പ്രതികരിച്ചു. അങ്കമാലി കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു സുനിയുടെ നിര്‍ണായക പ്രതികരണം.

TAGS :

Next Story