Quantcast

ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

MediaOne Logo

Sithara

  • Published:

    17 May 2018 3:15 AM GMT

ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി
X

ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അമ്മ സന്ദര്‍ശിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അമ്മ സന്ദര്‍ശിച്ചു. ദിലീപിന്‍റെ സഹോദരന്‍ അനൂപിനും സഹോദരീ ഭര്‍ത്താവിനുമൊപ്പമായിരുന്നു സന്ദര്‍ശനം. 10 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.

ദിലീപിന്‍റെ ജയില്‍വാസം നീളുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. സഹോദരനല്ലാതെ അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ കാണാന്‍ എത്തിയിരുന്നില്ല. തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം.

അതിനിടെ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. രണ്ടാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story