Quantcast

മൂന്ന് വൃക്ക മാറ്റലിലൂടെ അരിച്ചെടുത്ത ജീവിതത്തിന് രണ്ടാംപതിപ്പ്

MediaOne Logo

Khasida

  • Published:

    18 May 2018 12:52 AM GMT

മൂന്ന് വൃക്ക മാറ്റലിലൂടെ അരിച്ചെടുത്ത ജീവിതത്തിന് രണ്ടാംപതിപ്പ്
X

മൂന്ന് വൃക്ക മാറ്റലിലൂടെ അരിച്ചെടുത്ത ജീവിതത്തിന് രണ്ടാംപതിപ്പ്

മൂന്ന് തവണ വൃക്ക മാറ്റിവെച്ച ടി ടി ബഷീറിന്റെ ആത്മകഥ.

രോഗാനുഭവങ്ങള്‍ പുസ്തകമാകുന്നത് മലയാളത്തില്‍ വിരളമാണ്. വൃക്കരോഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അനുഭവങ്ങളുടെ പുസ്തകരൂപം ഇന്നലെ പുറത്തിറങ്ങി. മൂന്ന് തവണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കോഴിക്കോട് കാപ്പാട് സ്വദേശി ടി ടി ബഷീറാണ് പുസ്തകം എഴുതിയത്.

മൂന്ന് വൃക്ക മാറ്റലുകളിലൂടെ അരിച്ചെടുത്ത ജീവിതം. ഈ ജീവിതത്തിന്റെ നേരെഴുത്താണ് പുസ്തകം. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ. സ്വന്തം മാതാവ് ദാനം നല്‍കിയ വൃക്ക ഒരു വര്‍ഷമായപ്പോള്‍ പണിമുടക്കി. തുടര്‍ന്ന് ഇന്ദ്രാണിയെന്ന തമിഴ് യുവതിയുടെ വൃക്കയുമായി പതിനെട്ട് വര്‍ഷം. ഇപ്പോള്‍ സ്വന്തം സഹോദരനില്‍ നിന്ന് സ്വീകരിച്ച വൃക്കയുമായാണ് അഞ്ചുവര്‍ഷമായി ബഷീറിന്റെ ജീവിതം.

മൂന്നാമത്തെ ശസ്ത്രക്രിയ വിജയിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ദൈവം കൂടെയുണ്ടെന്ന വിശ്വാസം തുണച്ചുവെന്ന് ബഷീര്‍.

കുടുംബവും സുഹൃത്തുക്കളും സാക്ഷിയായ ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സഹജീവികള്‍ക്ക് കൂടി പകര്‍ന്നുനല്‍കിയാണ് ബഷീറിന്റെ ജീവിതം.

TAGS :

Next Story