Quantcast

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

MediaOne Logo

Jaisy

  • Published:

    18 May 2018 1:44 AM GMT

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
X

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സഭ സ്തംഭിക്കുന്നത്. മൂന്നാര്‍ വിഷയവും മന്ത്രി മണിയുടെ രാജിയും ആവശ്യപ്പെട്ടായിരുന്നു സമരം

മൂന്നാര്‍ സമരവും മന്ത്രി മണയുടെ രാജിയും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സഭ തടസപ്പെടുന്നത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

നേരത്തെ മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര് ശ്രമിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്.. മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയാനാണോ മണിയെ മന്ത്രിസഭയിലെടുത്തതെന്ന് സതീശന്‍ ചോദിച്ചു. സബ് കളക്ടറെ ചെറ്റയെന്ന് വിളിക്കാന്‍ മണിക്ക് ആരാണ് അധികാരം നല്‍കിയതെന്നും സതീശന്‍ ആരാഞ്ഞു.

മണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു... മൂന്നാറില്‍ പെന്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്നും മണി പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാറില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചിരിക്കുകയാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒറ്റപ്പെട്ട സമരമാണ് മൂന്നാറില്‍ നടക്കുന്നത്. മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

TAGS :

Next Story