Quantcast

തോമസ് ചാണ്ടിയുടെ നിലംനികത്തല്‍ : ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവ്

MediaOne Logo
തോമസ് ചാണ്ടിയുടെ നിലംനികത്തല്‍ : ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവ്
X

തോമസ് ചാണ്ടിയുടെ നിലംനികത്തല്‍ : ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവ്

സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ് കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വലിയകുളം സീറോ ജെട്ടി റോഡ് നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ചതിലൂടെ ഖജനാവിന് 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ത്വരിതാന്വേഷണം. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയും ചെയ്തു.

ജനതാദള്‍ എസ് നേതാവായ അഡ്വക്കേറ്റ് സുഭാഷ് നല്കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ്കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വലിയകുളം സീറോ ജട്ടി റോഡ് നിര്‍മ്മിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. കേസ് പരിഗണിച്ചപ്പോള്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആയതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എജിയുടെ നിയമോപദേശം വേണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ മറ്റ് കേസുകളുമായി ഈ കേസിന് ബന്ധമില്ലെന്നും പ്രാദേശിക വികസന സമിതിയുടെ അംഗീകാരം പോലും ഇല്ലാതെയാണ് റോഡ് നിര്‍മ്മിച്ചതെന്നും പരാതികാരന്‍ കോടതിയെ അറിയിച്ചു.

സീറോ ജെട്ടിയിലെ ജനങ്ങള്‍ക്ക് ഗുണകരല്ലാത്ത റോഡ് നിര്‍മ്മിച്ചത് തോമസ് ചാണ്ടിക്ക് വേണ്ടിയാണെന്ന വാദവും പരാതിക്കാരന്‍ ഉന്നയിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ വാദങ്ങളെ പൂര്‍ണ്ണമായും തള്ളി കോടതി ത്വരിതാന്വേഷണത്തന് ഉത്തരവിട്ടത്. ഒരുമാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജില്‍സ് ഡയറക്ടറാകും അന്വേഷണ ചുമതല ആര്‍ക്കെന്ന് നിശ്ചയിക്കുക.

മറ്റ് കേസുകളിലെ പോലെ നിയമോപദേശം വാങ്ങണമെന്ന മുടന്തന്‍ നായങ്ങള്‍ നിരത്തി കാലതാമസം ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെങ്കിലും കോടതി ഇത് നിഷ്കരുണം തള്ളുന്ന കാഴ്ചയാണ് കാണാനായത്.

TAGS :

Next Story