Quantcast

കാര്യവട്ടം എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ അക്രമം; 7 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

MediaOne Logo

Sithara

  • Published:

    18 May 2018 10:24 AM IST

കാര്യവട്ടം എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ അക്രമം; 7 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
X

കാര്യവട്ടം എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ അക്രമം; 7 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോളജ് യൂണിയന്‍ പരിപാടിക്ക് സഹകരിച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്ഐ ആക്രമണം.

കോളജ് യൂണിയന്‍ പരിപാടിക്ക് സഹകരിച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്ഐ ആക്രമണം. കാര്യവട്ടം എഞ്ചിനീയറിങ് കോളജിലാണ് സംഭവം. പുറത്ത് നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകരും വിദ്യാര്‍ഥികളെ ആക്രമിച്ചു. സംഭവത്തില് ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോളജ് ഡേക്ക് വേണ്ടി പുറത്തുപോയി പിരിവ് നടത്താൻ ജൂനിയര്‍ വിദ്യാർത്ഥികളെ നിർബന്ധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. താത്പര്യമില്ലാത്ത വിദ്യാര്‍ഥികള്‍ പലരും എസ്എഫ്ഐ യൂണിയന്റെ ആവശ്യത്തിന് വഴങ്ങിയില്ല. ഇതില്‍ എസ്എഫ്ഐക്കാരും ഉള്‍പ്പെടുന്നു. ഇതോടെ ഹോസ്റ്റലിലെത്തി വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ചു തല്ലുകയായിരുന്നു.

യൂണിയന്‍ ഭാരവാഹികള്‍ക്കൊപ്പം പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നു. അക്രമം മൊബൈലില്‍ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് നേരെയും ഭീഷണിയുണ്ട്. സംഭവം നടന്ന് ഏറെ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയത്. മർദ്ദനമേറ്റ വിദ്യാർത്ഥികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇവര്‍ ശ്രീകാര്യം പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story