Quantcast

നരിമാന്തിക്കൊല്ലിയില്‍ കാട്ടിലേക്കു താമസം മാറ്റിയ ആദിവാസികളുടെ കുടിലുകള്‍ കാട്ടാന തകര്‍ത്തു

MediaOne Logo
നരിമാന്തിക്കൊല്ലിയില്‍ കാട്ടിലേക്കു താമസം മാറ്റിയ ആദിവാസികളുടെ കുടിലുകള്‍ കാട്ടാന തകര്‍ത്തു
X

നരിമാന്തിക്കൊല്ലിയില്‍ കാട്ടിലേക്കു താമസം മാറ്റിയ ആദിവാസികളുടെ കുടിലുകള്‍ കാട്ടാന തകര്‍ത്തു

വയനാട് വന്യജീവി കേന്ദ്രത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട് പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആദിവാസികള്‍ കാടുകയറി പ്രതിഷേധിക്കുന്നത്

വയനാട് കാട്ടിക്കുളം നരിമാന്തിക്കൊല്ലിയില്‍ കാട്ടിലേക്കു താമസം മാറ്റിയ ആദിവാസികളുടെ കുടിലുകള്‍ കാട്ടാന തകര്‍ത്തു. വയനാട് വന്യജീവി കേന്ദ്രത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട് പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആദിവാസികള്‍ കാടുകയറി പ്രതിഷേധിക്കുന്നത്.

പുനരധിവാസ ഭൂമിയില്‍ നിര്‍മിച്ച താല്‍ക്കാലിക ഷെഡുകളാണ് കാട്ടാനകള്‍ തകര്‍ത്തത്. രാത്രിയില്‍ ഷെഡിലേക്ക് കാട്ടാന ഓടിവരുന്നത് കണ്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ജീവന്‍ തന്നെ അപായപ്പെടുമായിരുന്നെന്ന് സമരക്കാര്‍ പറഞ്ഞു.

നരിമാന്തിക്കൊല്ലിയിലെ 21 കുടുംബങ്ങളാണ് കാടുകയറി താമസം തുടങ്ങിയിരിക്കുന്നത്. ഇതിനടുത്ത ഈശ്വരക്കൊല്ലിയില്‍ ഒന്‍പത് കുടുംബങ്ങളും കാട്ടിലേക്ക് താമസം മാറ്റി. കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യമുള്ള ഈ പ്രദേശത്തു നിന്നും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഒന്‍പത് വര്‍ഷം മുന്‍പ് കാടിറങ്ങിയവരാണിവര്‍. ഇവര്‍ക്കു നല്കാനുള്ള പണം ജില്ലാ കളക്ടറുടെ അക്കൌണ്ടിലുണ്ടായിട്ടും ഇതു വരെ കൈമാറിയിട്ടില്ല. കാടിനു നടുവില്‍ വെച്ച് ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് സമരക്കാര്‍ പറഞ്ഞു.

TAGS :

Next Story