Quantcast

റേഷന്‍ അരിയുടെയും ഗോതമ്പിന്‍റെയും വില ഒരു രൂപ വര്‍ധിക്കും

MediaOne Logo

admin

  • Published:

    19 May 2018 4:57 PM GMT

റേഷന്‍ അരിയുടെയും ഗോതമ്പിന്‍റെയും വില ഒരു രൂപ വര്‍ധിക്കും
X

റേഷന്‍ അരിയുടെയും ഗോതമ്പിന്‍റെയും വില ഒരു രൂപ വര്‍ധിക്കും

സൌജന്യ റേഷന്‍ ലഭിച്ചിരുന്ന 29 ലക്ഷം കാര്‍ഡുടമകള്‍ പാക്കേജ് നടപ്പിലാകുന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ക്ക് പണം നല്‍കണം.മന്ത്രിസഭാ യോഗം റേഷന്‍ പാക്കേജിന് അംഗീകാരം നല്‍കിയതോടെയാണിത്

സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടേയും,ഗോതന്പിന്റേയും വില ഒരു രൂപ വീതം വര്‍ദ്ധിക്കും.സൌജന്യ റേഷന്‍ ലഭിച്ചിരുന്ന 29 ലക്ഷം കാര്‍ഡുടമകള്‍ പാക്കേജ് നടപ്പിലാകുന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ക്ക് പണം നല്‍കണം.മന്ത്രിസഭാ യോഗം റേഷന്‍ പാക്കേജിന് അംഗീകാരം നല്‍കിയതോടെയാണിത്.അതേ സമയം പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഭക്ഷ്യമന്ത്രി പി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ വ്യാപാരികള്‍ അവശ്യപ്പെട്ട പാക്കേജ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

പാക്കേജ് അംഗീകരിച്ചതോടെ ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്നതിന് അനുസരിച്ചാകും കടയുടമകള്‍ക്ക് മാസ ശന്പളം നല്‍കുന്നത്.കാര്‍ഡുടമകളുടേയും,വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും അളവ് അനുസരിച്ച് 16000 മുതല്‍ 48000 രൂപ വരെയായിരിക്കും കടയുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുക. ഇതിനായി 349.5 കോടി രൂപയാണ് ഒരു മാസം സര്‍ക്കാരിന് വേണ്ടത്.നിലവില്‍ കമ്മീഷന്‍ തുകയായി കൊടുക്കുന്നതും,കേന്ദ്രഫണ്ടും കൂട്ടിക്കഴിഞ്ഞ് സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടത് 161 കോടി രൂപയാണ്.ഇതില്‍ 44 കോടി ഖജനാവില്‍ നിന്നും ബാക്കി വരുന്ന 117 കോടി കാര്‍ഡ് ഉടമകളില്‍ നിന്നും ഈടാക്കാനാണ് പാക്കേജിലെ വ്യവസ്ഥ.

ഇതോടെ മഞ്ഞ കാര്‍ഡുകമളായ 6 ലക്ഷം കുടുംബങ്ങളൊഴികയുള്ള എല്ലാ കാര്‍ഡുഡമകളും അരിക്കും,ഗോതന്പിനും ഒരു രൂപ വീതം അധികം നല്‍കണം.സൌജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന 29 ലക്ഷം പിങ്ക് കാര്‍ഡുടമകള്‍ അരിക്കും,ഗോതന്പിനും ഒരു രൂപ വീതം നല്‍കണം.ഇതോടെ സംസ്ഥാനത്ത് സൌജ്യന്യ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം 6 ലക്ഷമായി ചുരുങ്ങും.ജൂലൈയില്‍ സമര്‍പ്പിച്ച പാക്കേജ് അംഗീകരിക്കാന്‍ വൈകിയതോടെ തിങ്കളാഴ്ച മുതല്‍ കടകളടച്ച് റേഷന്‍ കാര്‍ഡുടമകള്‍ സമരം നടത്തുകയാണ്.‌

TAGS :

Next Story