Quantcast

ഓഖിയുടെ ആഘാതത്തില്‍ ആശങ്കയിലമര്‍ന്ന് തീരദേശം

MediaOne Logo

Jaisy

  • Published:

    20 May 2018 5:23 AM IST

ഓഖിയുടെ ആഘാതത്തില്‍  ആശങ്കയിലമര്‍ന്ന് തീരദേശം
X

ഓഖിയുടെ ആഘാതത്തില്‍ ആശങ്കയിലമര്‍ന്ന് തീരദേശം

മത്സ്യത്തൊഴിലാളിക്ക് കുറഞ്ഞ ചെലവിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യണമെന്നും പുലിമുട്ട് നിർമിക്കണമെന്നുമാണ് തീരദേശത്തെ പ്രധാന ആവശ്യം

ഓഖിക്ക് ശേഷം സ്വന്തം സുരക്ഷിതത്വത്തിൽ വലിയ ആശങ്കയിലാണ് തീരദേശം. മത്സ്യത്തൊഴിലാളിക്ക് കുറഞ്ഞ ചെലവിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യണമെന്നും പുലിമുട്ട് നിർമിക്കണമെന്നുമാണ് തീരദേശത്തെ പ്രധാന ആവശ്യം. മണ്ണെണ്ണ സബ്സിഡിയിൽ കൂടുതൽ ഇളവും ബജറ്റിൽ തീരം പ്രതീക്ഷിക്കുന്നു.

സുനാമിക്ക് ശേഷം ഒരു പതിറ്റാണ്ടിനിപ്പുറവും നമ്മുടെ തീരദേശം സുരക്ഷിതമല്ലെന്ന് തെളിയിച്ചാണ് ഓഖി മടങ്ങിയത്. ഏത് സമയവും വന്നെത്തിയേക്കാവുന്ന ഭീമൻ തിരമാല യെ ഭയന്നാണ് തീരദേശത്തിന്റെ ഉറക്കം. അതു കൊണ്ട് തന്നെ തിരുവനന്തപുരം മുതൽ ചെല്ലാനം വരെ കടലാക്രമണം ഏറ്റവും രൂക്ഷമായ മേഖലകളിൽ ഈ ബജറ്റിലെങ്കിലും പൂർണമായും പുലിമുട്ട് സ്ഥാപിക്കാൻ തുക വകയിരുത്തുമെന്ന തീരം പ്രതീക്ഷിക്കുന്നു. ഒപ്പം കടലിൽ പോകുന്ന തൊഴിലാളിക്ക് കുറഞ്ഞ ചെലവിൽ സുരക്ഷാ ഉപകരണങ്ങളും തീരദേശം പ്രതീക്ഷിക്കുന്നു. ഇതിന് പുറമേ സുനാമി ഫ്ളാറ്റുകൾ നവീകരിക്കാൻ പദ്ധതി വേണമെന്നതും തീരദേശത്തിന്റെ അവശ്യമാണ്. നിലവിൽ 12 പേർ വരെയാണ് 2 മുറി ഫ്ളാറ്റിൽ താമസിക്കുന്നത്.

TAGS :

Next Story