Quantcast

ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി തുടങ്ങി

MediaOne Logo

Sithara

  • Published:

    19 May 2018 7:23 PM GMT

ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി തുടങ്ങി
X

ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി തുടങ്ങി

കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയാണ് നടപടി.

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി തുടങ്ങി. കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയാണ് നടപടി. അടുത്ത മാസം രണ്ടിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ജേക്കബ് തോമസ് നൽകിയ പരാതിയിൽ തനിക്കെതിരെ വിധി പറഞ്ഞ ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരെ പേരെടുത്ത് വിമർശിച്ചിരുന്നു. ഇതിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്​ ​ഹൈക്കോടതി രജിസ്​ട്രാർക്ക്​ അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി. സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ നല്‍കിയ പരാതി മാധ്യമങ്ങള്‍ക്കും കൈമാറി. തനിക്കെതിരെ വിധി പറഞ്ഞതി​ന്‍റെ പേരിൽ ജഡ്‌ജിമാർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു പരാതി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹരജിയിൽ അഡ്വക്കറ്റ് ജനറലിനോടും അടുത്ത മാസം രണ്ടിന് ഹാജരാകാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. ജേക്കബ് തോമസിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ചീഫ് സെക്രട്ടറി ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് എജി കോടതിയെ അറിയിച്ചു.

TAGS :

Next Story