Quantcast

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

MediaOne Logo

admin

  • Published:

    20 May 2018 1:36 AM IST

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
X

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും

കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

കേരള എന്‍ജിഒ യൂണിയന്റെ അന്‍പത്തിമൂന്നാം സംസ്ഥാന സമ്മേളനമാണ് മലപ്പുറത്ത് നടക്കുന്നത്. 201 വനിതകളടക്കം 824 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം വൈകീട്ട് മൂന്നരയ്ക്ക് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് യൂണിയന്‍ പ്രവര്‍ത്തകര്‍.

സിവില്‍ സര്‍വീസ് അഴിമതിരഹിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. സംസ്ഥാനത്തുണ്ടായ ഭരണമാറ്റത്തിന്റെ പശ്ചാത്തില്‍ നടക്കുന്ന സമ്മേളനത്തെ പ്രതീക്ഷയോടെയാണ് എന്‍ജിഒ യൂണിയന്‍ നോക്കിക്കാണുന്നത്. വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളിലും സാംസ്കാരിക സമ്മേളനത്തിലും മന്ത്രിമാരും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

TAGS :

Next Story