Quantcast

എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയായി

MediaOne Logo

admin

  • Published:

    20 May 2018 2:06 PM IST

എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയായി
X

എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയായി

ഇത്തവണത്തെ എസ് എസ് എല്‍ സി അവസാന പരീക്ഷയും പൂര്‍ത്തിയായി.

ഇത്തവണത്തെ എസ് എസ് എല്‍ സി അവസാന പരീക്ഷയും പൂര്‍ത്തിയായി. ലക്ഷക്കണക്കിന് വിദ്യാര്‍ഥികൾ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പരീക്ഷ പൂര്‍ത്തിയായതിന്റെ സന്തോഷവും ഭാവി പ്രതീക്ഷകളും പങ്കുവെച്ച് വിദ്യാര്‍ഥികള്‍ കലാലയങ്ങള്‍ വിട്ടു. ഭാവിയില്‍ എന്താവണമെന്ന് കൃത്യമായ തീരുമാനിച്ചവരാണ് മിക്കവരും.

ചിലര്‍ക്ക് പരീക്ഷകളെല്ലാം എളുപ്പമായിരുന്നു. ചിലര്‍ക്ക് ഒന്ന് രണ്ടെണ്ണം മാത്രം ബുദ്ധിമുട്ടിച്ചു. അവസാന പരീക്ഷയും പൂര്‍ത്തിയായതിന്റെ ആവേശത്തില്‍ കുട്ടികൾ മതിമറന്നു. പിരിയുന്നതിന് മുന്‍പേ അവസാനമായി സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു അവര്‍. ചിലരുടെ മുഖത്ത് സഹപാഠികളെ വിട്ടു പിരിയുന്നതിന്റെ സങ്കടമായിരുന്നു നിറയെ. ഫോട്ടോ എടുത്ത് കുട്ടികളെ ഓര്‍ത്തുവെക്കുന്ന അധ്യാപകരും വാല്‍സല്യത്തോടെ അവരെ ചേര്‍ത്തു നിര്‍ത്തി.

TAGS :

Next Story