Quantcast

ചികിത്സയിലിരിക്കുന്ന കുട്ടിക്ക് എച്ച്ഐവി; മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

MediaOne Logo

Jaisy

  • Published:

    20 May 2018 1:29 AM GMT

ചികിത്സയിലിരിക്കുന്ന കുട്ടിക്ക് എച്ച്ഐവി; മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
X

ചികിത്സയിലിരിക്കുന്ന കുട്ടിക്ക് എച്ച്ഐവി; മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുക, കുട്ടിയുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിക്കുന്നത്

ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ മാതാപിതാക്കള്‍ നീതി തേടി ഹൈക്കോടതിയെ സമീച്ചു. കുട്ടിയുടെ തുടര്‍വിദ്യാഭ്യാസം അനിശ്ചിതത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ മാതാപിതാക്കള്‍ ഹരജി നല്‍കിയിരിക്കുന്നത്.

നിലവില്‍ കുട്ടിയുടെ തുടര്‍ ചികിത്സ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കുട്ടിയെ സ്കൂളില്‍ വിടുമ്പോള്‍ നേരിട്ടേക്കാവുന്ന പ്രശ്നങ്ങള്‍ ആശങ്കയോടെയാണ് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ നടപടി വേണം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണം എന്നീ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ കുട്ടിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റു രോഗികള്‍ ആശങ്കയിലാണ്. നേരത്തെ ആര്‍ക്കെങ്കിലും എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആര്‍സിസിയുടെ രേഖകള്‍ പരിശോധിക്കാന്‍ കോടതി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍സിസിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണത്തിലും ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത്. അണുബാധ തിരിച്ചറിയും മുന്‍പ് നല്‍കിയ ആരുടേയെങ്കിലും രക്തമായിരിക്കാം കുട്ടിക്ക് നല്‍കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സമിതികള്‍.

TAGS :

Next Story