Quantcast

കതിരൂര്‍ മനോജ് വധക്കേസ് ഇന്ന് പരിഗണിക്കും

MediaOne Logo

Jaisy

  • Published:

    20 May 2018 10:57 PM IST

കതിരൂര്‍ മനോജ് വധക്കേസ്  ഇന്ന് പരിഗണിക്കും
X

കതിരൂര്‍ മനോജ് വധക്കേസ് ഇന്ന് പരിഗണിക്കും

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകും

കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകും. സിബിഐ നല്‍കിയ കുറ്റപത്രത്തിന് പിന്നാലെ പ്രതിപ്പട്ടികയിലുള്ളവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക കോടതി സമന്‍സ് അയച്ചിരുന്നു. കേസിലെ 24 ആം പ്രതിയായ പി.ജയരാജന്‍ ഉള്‍പ്പടെ 9 പ്രതികള്‍ ജാമ്യത്തിലാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള 15 പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ യുഎപിഎ ചുമത്തിയ സിബിഐ നടപടി ചോദ്യം ചെയ്ത് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ രണ്ട് ഹരജികളും ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

TAGS :

Next Story