Quantcast

ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം

MediaOne Logo

Alwyn K Jose

  • Published:

    21 May 2018 6:43 AM IST

ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം
X

ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം

ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും പലയിടത്തും സംഘര്‍ഷങ്ങള്‍ക്കിടയാക്കി.

കണ്ണൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും പലയിടത്തും സംഘര്‍ഷങ്ങള്‍ക്കിടയാക്കി. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും നേരിയ സംഘര്‍ഷമുണ്ടായി.

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കെ എസ് ആര്‍ ടി സിയുള്‍പെടെ ബസുകള്‍ നിരത്തിലിറങ്ങിയില്ല. പലയിടത്തും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ അടപ്പിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം ചാവക്കടയില്‍ കടകള്‍ക്ക് നേരെയും കരുനാഗപ്പള്ളിയില്‍ വാഹനങ്ങള്‍ക്ക് നേരെയും അക്രമം ഉണ്ടായി. കൊച്ചിയില്‍ വൈറ്റില, കാക്കനാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ത

ഞ്ഞു. കോലഞ്ചേരിയില്‍ സിപിഎമ്മിന്റെ കൊടിമരങ്ങള്‍ തകര്‍ത്തതിന് ബിജെപി മണ്ഡലം പ്രസിഡന്റുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് പാലായില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ലോ ഫ്ലോര്‍ ബസിന് നേരെയും കുന്ദമംഗലത്ത് വിവാഹസംഘത്തിന് നേരെയും കല്ലേറുണ്ടായി.

കാസര്‍കോട് ജില്ലാ ബാങ്കിന് നേരെ അക്രമമുണ്ടായി. കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. കനത്ത സുരക്ഷ ഏര്‍പെടുത്തിയ കണ്ണൂരില്‍ ചെറിയ അക്രമ സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

TAGS :

Next Story