Quantcast

മാലിന്യ നിക്ഷേപ കേന്ദ്രമായി കനോലി കനാല്‍

MediaOne Logo

Trainee

  • Published:

    21 May 2018 5:49 AM GMT

മാലിന്യ നിക്ഷേപ കേന്ദ്രമായി കനോലി കനാല്‍
X

മാലിന്യ നിക്ഷേപ കേന്ദ്രമായി കനോലി കനാല്‍

കനോലി കനാലില്‍ അറവ് മാലിന്യങ്ങള്‍ തള്ളുന്നു, സമീപവാസികള്‍ ദുരിതത്തില്‍

കടുത്ത ജലക്ഷാമത്തിനിടയിലും ജലാശയങ്ങളില്‍‌ മാലിന്യം നിക്ഷേപിക്കുന്നത് തുടരുന്നു. മലിനമായത് മൂലം ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്ന തൃശൂര്‍ കനോലി കനാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. അറവ് മാലിന്യങ്ങള്‍ കൂട്ടത്തോടെ നിക്ഷേപിക്കുന്നത് മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാര്‍.

കനോലി കനാലിന്‍റെ തൃശൂരിലുള്ള ഭാഗങ്ങളിലെ വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. അറവ് മാലിന്യങ്ങളാല്‍‌ കനാല്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. മലിനമായതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്ന ജലസ്രോതസിലേക്കാണ് അറവ് മാലിന്യങ്ങള്‍ കൂട്ടത്തോടെ നിക്ഷേപിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൂടെ കനാല്‍‌ കടന്ന് പോകുന്നുണ്ടെങ്കിലും കനാലിലെ വെള്ളം ഉപയോഗിക്കാന്‍‌ കഴിയില്ല.

ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഒരു ഭാഗം ഷട്ടറിട്ട് അടച്ചതോടെ ഒഴുക്ക് നിലച്ചു. ഇതോടെ മാലിന്യം കെട്ടികിടന്ന് തുടങ്ങി. മാലിന്യം കനാലിനോട് ചേര്‍ന്ന് കിടക്കുന്ന വീടുകളിലെ കിണറുകളിലേക്കും മറ്റും വ്യാപിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

TAGS :

Next Story