Quantcast

ഫാഷിസത്തിനെതിരെ പൊതുവേദിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം: കാനം

MediaOne Logo

Sithara

  • Published:

    21 May 2018 1:07 PM GMT

ഫാഷിസത്തിനെതിരെ പൊതുവേദിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം: കാനം
X

ഫാഷിസത്തിനെതിരെ പൊതുവേദിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം: കാനം

ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രാജ്യം നേരിടുന്ന ഫാഷിസം എന്ന വെല്ലുവിളിയെ എങ്ങനെ അഭിമുഖീകരിക്കുമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുന്നിലെ പ്രധാന വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫാഷിസത്തിനെതിരെ പൊതുവേദിയുണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണമെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്‍റെ വരവ് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് ആശയക്കാരേയും മതനിരപേക്ഷ സംഘടനകളെയും ഒന്നിച്ച് ചേര്‍ത്ത് ഫാഷിസത്തിനെതിരെ പൊതുവേദിയുണ്ടാക്കണം. അറുപത്തിനാലില്‍ പിളര്‍പ്പിന് നേതൃത്വം നല്‍കിയവര്‍ കണ്ണ് തുറന്ന് നിലവിലെ സാഹചര്യം കാണണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനപിന്തുണയിലൂടെയാണ് മുന്നണി വിപുലീകരണം നടക്കേണ്ടതെന്നും കാനം പറഞ്ഞു.

മുന്നണിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. വാതിലൊന്ന് തുറന്നപ്പോള്‍ ചാടിക്കയറാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.

TAGS :

Next Story