Quantcast

പ്രതിസന്ധിയില്‍ ഏറ്റവും പിന്തുണ നല്‍കിയത് മുഖ്യമന്ത്രി: അടൂര്‍ പ്രകാശ്

MediaOne Logo

admin

  • Published:

    22 May 2018 10:38 PM GMT

പ്രതിസന്ധിയില്‍ ഏറ്റവും പിന്തുണ നല്‍കിയത് മുഖ്യമന്ത്രി: അടൂര്‍ പ്രകാശ്
X

പ്രതിസന്ധിയില്‍ ഏറ്റവും പിന്തുണ നല്‍കിയത് മുഖ്യമന്ത്രി: അടൂര്‍ പ്രകാശ്

കോന്നിയില്‍ സീറ്റ് നല്‍കാനുള്ള എഐസിസി തീരുമാനം നന്ദിപൂര്‍വം സ്വീകരിക്കുന്നുവെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്

കോന്നിയില്‍ സീറ്റ് നല്‍കാനുള്ള എഐസിസി തീരുമാനം നന്ദിപൂര്‍വം സ്വീകരിക്കുന്നുവെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പ്രതിസന്ധിയുണ്ടായപ്പോല്‍ ഏറ്റവുമധികം പിന്തുണ കിട്ടിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിയില്‍ നിന്നാണെന്നും അപവാദ പ്രചരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാറ്റി നിര്‍ത്താന്‍ ശ്രമിച്ചത് വേദനിപ്പിച്ചെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.

കോന്നി സീറ്റിനെച്ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തതോടെ ഭൂരിഭാഗം സമയവും കോന്നിയില്‍ തന്നെ ചെലവഴിക്കാനായിരുന്നു അടൂര്‍ പ്രകാശ് ശ്രമിച്ചത്. വി എം സുധീരന്‍ കടുംപിടുത്തം തുടര്‍ന്നതോടെ പ്രതിരോധത്തിലായ അടൂര്‍ പ്രകാശ് ഒരു ഘട്ടത്തില്‍ കോന്നിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് വിശ്വസ്തരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം പ്രതീക്ഷ നല്‍കി. ഒടുവില്‍ അടൂര്‍ പ്രകാശിനെ മാറ്റിനിര്‍ത്തിയുള്ള ഫോര്‍മുല തയ്യാറാകുന്നവെന്ന വാര്‍ത്തയെത്തിയതോടെ കോട്ടയത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ചയും നടത്തി. ഇതിനിടെ തന്നെ സ്ഥാനാര്‍ഥിത്വം ഹൈകമാന്‍ഡ് അംഗീകരിച്ചുവെന്ന വാര്‍ത്ത വിശ്വസ്തര്‍ മുഖേനയെത്തി. ഇതോടെ കോന്നിയിലേക്ക് തിരികെയെത്തിയ അടൂര്‍ പ്രകാശിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കി‌യത്. തുടര്‍ന്ന് സന്തോഷം മറച്ചുവെക്കാതെയുള്ള പ്രതികരണം

കോന്നിയിലെ ജനങ്ങളുടെ പിന്തുണയാണ് തന്റെ കരുത്തെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും പ്രതികരിച്ചു. വി എം സുധീരന്റെ നിലപാടിനെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് പക്ഷേ മറുപടി പറയാന്‍ അടൂര്‍ പ്രകാശ് തയ്യാറായില്ല.

TAGS :

Next Story