Quantcast

പള്ളികള്‍ കേന്ദ്രീകരിച്ച് കലാപത്തിന് ശ്രമമെന്ന സിപിഎം നേതാവിന്‍റെ എഫ്ബി പോസ്റ്റിനെതിരെ പരാതി

MediaOne Logo

Sithara

  • Published:

    22 May 2018 12:21 AM GMT

പള്ളികള്‍ കേന്ദ്രീകരിച്ച് കലാപത്തിന് ശ്രമമെന്ന സിപിഎം നേതാവിന്‍റെ എഫ്ബി പോസ്റ്റിനെതിരെ പരാതി
X

പള്ളികള്‍ കേന്ദ്രീകരിച്ച് കലാപത്തിന് ശ്രമമെന്ന സിപിഎം നേതാവിന്‍റെ എഫ്ബി പോസ്റ്റിനെതിരെ പരാതി

ഗെയില്‍ സമരത്തിന്‍റെ മറവില്‍ കലാപം നടത്താന്‍ മുസ്‍ലിം പള്ളികള്‍ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുവെന്ന സിപിഎം നേതാവിന്‍റെ ഫേസ് ബുക്ക് സന്ദേശത്തിനെതിരെ പൊലീസില്‍ പരാതി

ഗെയില്‍ സമരത്തിന്‍റെ മറവില്‍ കലാപം നടത്താന്‍ മുസ്‍ലിം പള്ളികള്‍ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുവെന്ന സിപിഎം നേതാവിന്‍റെ ഫേസ് ബുക്ക് സന്ദേശത്തിനെതിരെ പൊലീസില്‍ പരാതി. സിപിഎം കോഴിക്കോട് ബാലുശ്ശേരി ഏരിയ സെക്രട്ടറിക്കെതിരെ യൂത്ത് ലീഗാണ് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറിയും പനങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ഇസ്മയില്‍ കുറുമ്പൊയില്‍ വിവാദ സന്ദേശം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വിമര്‍ശമുയര്‍ന്നതോടെ ആദ്യ പോസ്റ്റ് പിന്‍വലിക്കുകയും മുസ്‍ലിം ലീഗിന് സ്വാധീനമുള്ള പള്ളികളില്‍ എന്നാക്കി മാറ്റുകയും ചെയ്തു. പിന്നീട് പോസ്റ്റ് ഫേസ് ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. എന്നാല്‍ ഏരിയ സെക്രട്ടറിയുടെ സന്ദേശം ഇതിനോടകം ഫേസ് ബുക്കില്‍ പ്രചരിച്ചിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഇത് ആദ്യം ഷെയര്‍ ചെയ്തത്.

ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറിയുടെ നിലപാടാണോ പാര്‍ട്ടിക്കുള്ളതെന്ന് സിപിഎം വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പാര്‍ട്ടി നിലപാടല്ലെങ്കില്‍ ഏരിയ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം തയ്യാറാവണമെന്നും പി കെ ഫിറോസ് പറഞ്ഞു. ഏരിയ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമേ പരാതിയുമായി ബന്ധപ്പെട്ട് കേസെടുക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.

TAGS :

Next Story