Quantcast

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ

MediaOne Logo

Jaisy

  • Published:

    22 May 2018 4:45 PM IST

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ
X

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ

ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പു നാടാർ ആണ് മരിച്ചത്

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി 68 വയസുകാരനായ അപ്പു നാടാർ ആണ് മരിച്ചത്. പൊലീസ് മർദ്ദനമാണ് മരണത്തിന് കാരണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

മലയൻകീഴുള്ള പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് അപ്പു നാടാറെ കണ്ടെത്തിയത്. 10 വർഷത്തിലധികമായി കൃഷ്ണൻകുട്ടിയെന്ന വ്യക്തിയിൽ നിന്ന് പട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി നടത്തിവരികയായിരുന്നു അപ്പു നാടാർ. പെട്ടെന്ന് ഭൂമി ഒഴിയണമെന്ന ആവശ്യത്തിന് വഴങ്ങാത്തതിനാൽ റിയൽ എസ്‌റ്റേറ്റുടമ കൃഷ്ണൻകുട്ടി പൊലീസിനെ സമീപിച്ചു. ബുധനാഴ്ച അപ്പു നാടാരെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഎം ലോക്കൽ സെക്രട്ടറിക്കും ഇതിൽ പങ്കുണ്ടെന്ന് ആരോപണമുണ്ട്.

TAGS :

Next Story