Quantcast

കൊടിയുടെ നിറമില്ലാതെ പൂഞ്ഞാറില്‍ പി സി ജോര്‍ജ്

MediaOne Logo

admin

  • Published:

    23 May 2018 10:47 AM GMT

കൊടിയുടെ നിറമില്ലാതെ പൂഞ്ഞാറില്‍ പി സി ജോര്‍ജ്
X

കൊടിയുടെ നിറമില്ലാതെ പൂഞ്ഞാറില്‍ പി സി ജോര്‍ജ്

സിറ്റിങ് എംഎല്‍എയായ പി സിയെ തറപറ്റിക്കുമെന്നാണ് യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികളുടെ വിശ്വാസം.

സിറ്റിങ്ങ് എംഎല്‍എ പി സി ജോര്‍ജ് ഇരുമുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്നതാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് പി സി ജോസഫാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. യുഡിഎഫിന് വേണ്ടി ജോര്‍ജ്കുട്ടി അഗസ്തി മത്സരിക്കുന്നു. മൂന്ന് കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്.

തീപാറും പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലം കൊടിയുടെ നിറമില്ലാതെ മത്സരിക്കുന്ന പിസി ജോര്‍ജിന്റെ സാന്നിധ്യം കൊണ്ട് കൂടി ശ്രേദ്ധേയമാണ്. സിറ്റിങ് എംഎല്‍എയായ പി സിയെ തറപറ്റിക്കുമെന്നാണ് യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികളുടെ വിശ്വാസം.

TAGS :

Next Story