Quantcast

സംസ്ഥാനത്ത് 25 ശതമാനം പേര്‍ക്കും ഉറക്കക്കുറവെന്ന് പഠനങ്ങള്‍

MediaOne Logo

Muhsina

  • Published:

    23 May 2018 7:02 AM GMT

സംസ്ഥാനത്ത് 25 ശതമാനം പേര്‍ക്കും ഉറക്കക്കുറവെന്ന് പഠനങ്ങള്‍
X

സംസ്ഥാനത്ത് 25 ശതമാനം പേര്‍ക്കും ഉറക്കക്കുറവെന്ന് പഠനങ്ങള്‍

പുതുതലമുറയുടെ ജീവിത ശൈലിയും തൊഴില്‍ മേഖലകളില്‍ വന്ന മാറ്റങ്ങളുമാണ് ഉറക്കക്കുറവിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംസ്ഥാനത്ത് 25 ശതമാനം പേര്‍ക്കും ഉറക്കക്കുറവ് ഉണ്ടെന്നാണ് പഠനങ്ങള്‍. ഉറക്കക്കുറവിന് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും അടിക്കടി കൂടി വരികായാണ്. പുതുതലമുറയുടെ ജീവിത ശൈലിയും തൊഴില്‍ മേഖലകളില്‍ വന്ന മാറ്റങ്ങളുമാണ് ഉറക്കക്കുറവിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആരോഗ്യമുള്ള ഒരാള്‍ ആറ് മുതല്‍ എട്ട് മണിക്കൂര് വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ ഉറക്കത്തില്‍ ഈ ഉറപ്പ് പാലിക്കാനാകാത്തവരാണ് പുതുതലമുറയിലെ ഏറിയ പങ്കും. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ തൊഴില്‍ സാഹചര്യങ്ങളുമാണ് പലരുടെയും ഉറക്കം കെടുത്തുന്നത്. സോഷ്യല്‍മീഡിയയുടെ അമിതോപയോഗം, ജോലിസംബന്ധമായ സമ്മര്‍ദ്ദം തുടങ്ങിയവയാണ് ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ പ്രധാന വില്ലന്‍മാര്‍. മാധ്യമപ്രവര്‍ത്തകര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവരാണ് ഇങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവരിലധികവും. കൂടാതെ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖമുള്ളവരിലും മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലും ഉറക്കക്കുറവ് കാണുന്നുണ്ട്.

കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക ,വ്യായാമം ചെയ്യുക തുടങ്ങിയ നിദ്രാശുചിത്രം പാലിക്കുകയാണെങ്കില്‍ ഉറക്കക്കുറവ് പരിഹരിക്കാനാവും. അതേസമയം, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല ഉറക്കക്കുറവിന് ചികിത്സ തേടണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

TAGS :

Next Story