Quantcast

ഫാഷിസത്തിനെതിരെ ഒരുമിക്കാത്ത സിപിഎം നിലപാട് തെറ്റെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

MediaOne Logo

Sithara

  • Published:

    23 May 2018 4:45 AM GMT

ഫാഷിസത്തിനെതിരെ ഒരുമിക്കാത്ത സിപിഎം നിലപാട് തെറ്റെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
X

ഫാഷിസത്തിനെതിരെ ഒരുമിക്കാത്ത സിപിഎം നിലപാട് തെറ്റെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പാര്‍ട്ടി സമ്മേളനങ്ങളില്‍ മതസൌഹാര്‍ദ്ദ സെമിനാറുകള്‍ നടത്തി സിപിഎം ഒതുങ്ങുന്നുവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫാഷിസത്തിനെതിരെ ഒരുമിക്കാന്‍ തയ്യാറാകാത്ത സിപിഎം നിലപാട് തെറ്റാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ മതസൌഹാര്‍ദ്ദ സെമിനാറുകള്‍ നടത്തി സിപിഎം ഒതുങ്ങുന്നു. ദേശവിരുദ്ധരാകുമെന്ന പേടിയാല്‍ പല നേതാക്കളും ഫാഷിസത്തിനെതിരെ രംഗത്ത് വരുന്നില്ലെന്നും കൂറിലോസ് പറഞ്ഞു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷികാഘോഷത്തിലാണ് കൂറിലോസ് തിരുമേനി സിപിഎമ്മിന്റെ നിലവിലെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചത്. ഭൂരിപക്ഷ മതം തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നത് മതതീവ്രവാദം മാത്രമല്ലെന്ന് ഇടത് പക്ഷം തിരിച്ചറിയണമെന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ഓര്‍മ്മപ്പെടുത്തി.

TAGS :

Next Story