Quantcast

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ സമരം

MediaOne Logo

Sithara

  • Published:

    23 May 2018 9:17 PM GMT

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ സമരം
X

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ സമരം

കോഴിക്കോട് മണിയൂരില്‍ തുടങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ നാട്ടുകാര്‍ സമരത്തില്‍.

കോഴിക്കോട് മണിയൂരില്‍ തുടങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ നാട്ടുകാര്‍ സമരത്തില്‍. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും മണിയൂര്‍ ഗ്രാമ പഞ്ചായത്തും സയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനവാസ മേഖലയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു.

മണിയൂര്‍ കുന്നത്ത്കര ലക്ഷം വീട് കോളനിയോട് ചേര്‍ന്ന സ്ഥലത്താണ് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നത്. നിരവധി കുടുംബങ്ങള്‍ തിങ്ങിതാമസിക്കുന്ന സ്ഥലത്താണ് പദ്ധതി വരുന്നത്. സമീപത്തെ പൊതുകിണറുകള്‍ മലിനമാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ സംസ്കരണ പ്ലാന്‍റ് സുരക്ഷിതമാണെന്നാണ് പഞ്ചായത്ത് വാദം. സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ പദ്ധതിക്കെതിരെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും സമരത്തിലാണ്.

TAGS :

Next Story