Quantcast

സാമുദായിക സമവാക്യങ്ങള്‍ ചവറയില്‍ വിധി നിശ്ചയിക്കുമ്പോള്‍

MediaOne Logo

admin

  • Published:

    23 May 2018 3:26 PM GMT

സാമുദായിക സമവാക്യങ്ങള്‍ ചവറയില്‍ വിധി നിശ്ചയിക്കുമ്പോള്‍
X

സാമുദായിക സമവാക്യങ്ങള്‍ ചവറയില്‍ വിധി നിശ്ചയിക്കുമ്പോള്‍

സാമുദായിക സമവാക്യങ്ങള്‍ ചവറയില്‍ അട്ടിമറി ഉണ്ടാക്കുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. സാമുദായിക സമവാക്യങ്ങളെയാണ് ഷിബു ബേബിജോണ്‍ ഭയക്കുന്നത്.

ആര്‍ എസ് പികള്‍ ഒന്നായെങ്കിലും മന്ത്രി ഷിബുബേബി ജോണ്‍ നേരിടുന്നത് കടുത്ത മത്സരമാണ്. സിഎംപിയുടെ പേരിസ്‍ എന്‍ വിജയന്‍പിള്ളയാണ് ഇവിടെ ഇടതു സ്ഥാനാര്‍ഥി. സാമുദായിക സമവാക്യങ്ങള്‍ ചവറയില്‍ അട്ടിമറി ഉണ്ടാക്കുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ.

ഒരുപതിറ്റാണ്ടിലധികം ചവറയില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്ന ആര്‍എസ്പികള്‍ ഒന്നായി തീര്‍ന്ന ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. രണ്ട് പാര്‍ട്ടികള്‍ ഒന്നായെങ്കിലും അനായാസ വിജയം ഉണ്ടാകില്ലെന്നാണ് യു ഡി എഫ് വിലയിരുത്തല്‍. സാമുദായിക സമവാക്യങ്ങളെയാണ് ഷിബു ബേബിജോണ്‍ ഭയക്കുന്നത്.

കഴിഞ്ഞ തവണ പ്രേമചന്ദ്രനെ വീഴ്ത്താന്‍ ഷിബുബേബി ജോണ്‍ പ്രയോഗിച്ച നായര്‍ പ്രീണന നയം ഇത്തവണ ഇടത്പക്ഷം ആവോളം പയറ്റുന്നുണ്ട്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും ആര്‍എസ്പിയുടെ സ്വാധീനവും മുതല്‍ക്കൂട്ടാകുമെന്ന് ഷിബു കണക്ക്കൂട്ടുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവും ബാറുടമയുമായ എന്‍ വിജയന്‍പിള്ളയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാണെങ്കിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച വിവാദങ്ങള്‍ വിനയാകുമോ എന്ന ഭയം ഇടത്പക്ഷത്തിനുമുണ്ട്. പേയ്‌മെന്റ് സീറ്റ് മുതല്‍ മദ്യരാജാവ് എന്ന ആരോപണം വരെ സ്ഥാനാര്‍ത്ഥിയെ വിടാതെ പിന്‍തുടരുകയാണ്.

പരമാവധി വോട്ടുപിടിക്കണമെന്ന ലക്ഷ്യത്തോടെ എന്‍ഡിഎയും ശക്തമായ പ്രചാരണത്തിലാണ്.

TAGS :

Next Story