സിപിഎം സമ്മേളനത്തിന് എക്സിബിഷന്‍ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം

സിപിഎം സമ്മേളനത്തിന് എക്സിബിഷന്‍ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം
വകുപ്പ് മേധാവികള്‍ക്ക് വാക്കാലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ എക്സിബിഷനില്‍ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം. വകുപ്പ് മേധാവികള്‍ക്ക് വാക്കാലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമായ തുക ചെലഴിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് വകുപ്പുകള്‍ ആവശ്യപ്പെട്ടു. ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. മീഡിയവണ്‍ എക്സ്ക്ലുസിവ്.
തൃശൂരില്‍ 22ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. ഐഎസ്ആര്‍ഒ മുതല്‍ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതു കൂടാതെയാണ് പട്ടികജാതി - വര്‍ഗ വകുപ്പ്, കൃഷിവകുപ്പ്, പുരാവസ്തു വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളോട് സമ്മേളനത്തിന്റെ ഭാഗമായി സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ അതത് വകുപ്പ് മേധാവികള്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന്റെ വാടക, മറ്റ് ചെലവുകള്‍ എന്നിവക്കായി സര്‍ക്കാര്‍ ഉത്തരവില്ലാതെ തുക ചെലവഴിക്കാന്‍ കഴിയില്ലെന്ന് വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ വകുപ്പ് മേധാവികളെ അറിയിച്ചു. സര്‍ക്കാര്‍ ഫണ്ട് പാര്‍ട്ടി പരിപാടിയുടെ ഭാഗമായി ചെലവഴിക്കുന്നത് പിന്നീട് നിയമപ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നതിനാല്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വകുപ്പുദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയാണ്.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ നിര്‍മാണം സമ്മേളന വേദിയില്‍ ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയും നിര്‍മാണം ആരംഭിച്ചിട്ടില്ല. അതേസമയം സമ്മേളനത്തിന് തൊട്ടുമുന്‍പ് ഉത്തരവിറക്കി സ്റ്റാളുകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.
Adjust Story Font
16

