Quantcast

അഴിമതി: കെഎംഎംഎല്‍ ഉദ്യോഗസ്ഥലോബിയെ കുരുക്കാന്‍ സര്‍ക്കാര്‍ നീക്കം

MediaOne Logo

admin

  • Published:

    23 May 2018 8:26 PM GMT

അഴിമതി: കെഎംഎംഎല്‍ ഉദ്യോഗസ്ഥലോബിയെ കുരുക്കാന്‍ സര്‍ക്കാര്‍ നീക്കം
X

അഴിമതി: കെഎംഎംഎല്‍ ഉദ്യോഗസ്ഥലോബിയെ കുരുക്കാന്‍ സര്‍ക്കാര്‍ നീക്കം

അഴിമതി വിഷയത്തില്‍ കെഎംഎംഎല്ലിലെ ഉദ്യോഗസ്ഥലോബിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

അഴിമതി വിഷയത്തില്‍ കെഎംഎംഎല്ലിലെ ഉദ്യോഗസ്ഥലോബിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സേവന നികുതി വെട്ടിപ്പില്‍ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാര്‍ കെഎംഎംഎല്‍ മാനേജ്‌മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടു. ടൈറ്റാനിയം ഇടപാട് അടക്കമുള്ളവയിലും സര്‍ക്കാര്‍ വിശദീകരണം ചോദിച്ചേക്കും. കെഎംഎംഎല്ലിലെ അഴിമതിക്കഥകള്‍ പരമ്പരയിലൂടെ മീഡിയവണാണ് പുറത്ത് വിട്ടത്.

കെഎംഎംഎല്ലുമായി 2005 മുതല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്ന ഭവാനി ഇറക്റ്റിയല്‍സ് എന്ന സ്ഥാപനത്തിനാണ് സേവന നികുതി അടയ്ക്കുന്നതിനായി അരക്കോടിയിലധികം രൂപ കെഎംഎംഎല്ലില്‍ നിന്ന് തന്നെ വകമാറ്റി ചിലവഴിക്കപ്പെട്ടത്. 2011 ലെ സിആന്റ് എജി റിപ്പോര്‍ട്ട് ഈ അഴിമതിക്കഥ അക്കമിട്ട് നിരത്തുന്നുണ്ട്. എന്നാല്‍ അക്കൗണ്ട്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരായ അഴിമതിയില്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. 2013 ല്‍ കെഎംഎംഎല്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലും കമ്പനിയില്‍ നിന്നും ഈ ഇനത്തില്‍ ലക്ഷങ്ങള്‍ വെട്ടിക്കപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. ഒടുവില്‍ 2015ല്‍ കമ്പനിയുടെ നഷ്ടം വിലയിരുത്താന്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗവും ഇതേ നിഗമനത്തില്‍ തന്നെ എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കെഎംഎംഎല്‍ നഷ്ടങ്ങളിലേക്ക് കൂപ്പ്കുത്തുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സേവന നികുതി വെട്ടിപ്പില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ല എന്നതില്‍ വ്യവസായ വകുപ്പ് കെഎംഎംഎല്‍ മാനേജ്‌മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടു. ടൈറ്റാനിയം ഇടപാട് അടക്കമുളളവയിലെ ക്രമക്കേടുകളെ കുറിച്ചും സര്‍ക്കാര്‍ വിശദീകരണം ചോദിച്ചേക്കും. കെഎംഎംഎല്ലിലെ സേവന നികുതി അടക്കമുള്ള അഴിമതിക്കഥകള്‍ തെളിവുകള്‍ സഹിതം കഴിഞ്ഞ വര്‍ഷം മീഡിയവണ്‍ പരമ്പരയിലൂടെ പുറത്ത് വിട്ടിരുന്നു.

TAGS :

Next Story