Quantcast

കേരളത്തിന്റെ തീരപ്രദേശങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍

MediaOne Logo

admin

  • Published:

    23 May 2018 11:56 AM GMT

കേരളത്തിന്റെ തീരപ്രദേശങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍
X

കേരളത്തിന്റെ തീരപ്രദേശങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍

ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രിമുതല്‍

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. 47 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീരത്ത് വീണ്ടും വറുതിയുടെ കാലം എത്തുകയാണ്. നാളെ അര്‍ദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് നിലവില്‍ വരും. മണ്‍സൂണ്‍ സമയത്തെ ഈ ഒന്നരമാസക്കാലം മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് യന്ത്രവത്കൃതബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരമ്പരാഗത രീതിയുള്ള മത്സ്യബന്ധനത്തെ വിലക്ക് ബാധിക്കുകയില്ല. ട്രോളിംഗ് നിരോധനം ലംഘിക്കുന്നവരെ പിടികൂടാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നാളെ അര്‍ദ്ധരാത്രിമുതല്‍ പൂര്‍ണ സമയ പെട്രോളിംഗ് നടത്തും. തീരദേശ പൊലീസും എല്ലാ സന്നാഹവുമായി രംഗത്തുണ്ട്. ആഴക്കടലില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ബോട്ടുകളെ മാത്രം നിയന്ത്രിക്കുന്നതിനോട് മത്സ്യത്തൊഴിലാളി സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. സംസ്ഥാനത്താകെ 6397 യന്ത്രവത്കൃതബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതിലൂടെ ഉപജീവനം കണ്ടെത്തുന്നത്. നിരോധന കാലയളവില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നുണ്ട്.

TAGS :

Next Story