Quantcast

കണ്ണൂരില്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു

MediaOne Logo

Sithara

  • Published:

    23 May 2018 8:10 PM IST

കണ്ണൂരില്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു
X

കണ്ണൂരില്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എക്സിക്യൂട്ടീവ് എക്സ്‍പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എക്സിക്യൂട്ടീവ് എക്സ്‍പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു. ലോക്കോ പൈലറ്റിന് പരിക്കേറ്റു. പുലര്‍ച്ചെ 4.15ഓടെ ഷണ്ടിങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. കനത്ത മഴയായതിനാല്‍ ഒന്നും കാണാ‌ന്‍ പറ്റിയില്ലെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്.

രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട എഞ്ചിന്‍ ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വേറെ എഞ്ചിന്‍ ഘടിപ്പിച്ച് ട്രെയിന്‍ പുറപ്പെട്ടു. അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.

TAGS :

Next Story