Quantcast

ഐഒസി പ്ലാന്റുകളില്‍ സമരം തുടരുന്നു; ഇന്ധനക്ഷാമം രൂക്ഷമായേക്കും

MediaOne Logo

Sithara

  • Published:

    24 May 2018 3:08 AM GMT

ഐഒസി പ്ലാന്റുകളില്‍ സമരം തുടരുന്നു; ഇന്ധനക്ഷാമം രൂക്ഷമായേക്കും
X

ഐഒസി പ്ലാന്റുകളില്‍ സമരം തുടരുന്നു; ഇന്ധനക്ഷാമം രൂക്ഷമായേക്കും

ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം

ഐഒസി പ്ലാന്റിലെ തൊഴിലാളികളുടെ അനിശ്ചിതകാല സമരം സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാക്കിയേക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. കമ്പനി നടപ്പാക്കിയ ടെണ്ടര്‍ സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് ആരോപിച്ചാണ് എറണാകുളം ഇരുമ്പനം, കോഴിക്കോട് ഫറോക്ക് പ്ലാന്റുകളിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്.

ടെന്‍ഡര്‍ നടപടികളില്‍ മാറ്റം വരുത്താനാവില്ലെന്ന നിലപാടില്‍ കമ്പനി അധികൃതര്‍ ഉറച്ചുനിന്നതോടെയാണ് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടത്. എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചര്‍ച്ച വിളിച്ചത്. ടാങ്കര്‍ ലോറി ഉടമകള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ടാങ്കര്‍ ലോറികളുടെ എണ്ണം കുറച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആകെ ടാങ്കറുകളുടെ 10 ശതമാനം ടാങ്കര്‍ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന വ്യവസ്ഥ വന്‍കിടക്കാരെ സഹായിക്കാനാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഓവര്‍ സ്പില്‍ ഘടിപ്പിക്കണമെന്ന വ്യവസ്ഥയും അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ പറയുന്നു. ടാങ്കറുകളുടെ വാടക കൂട്ടി നല്‍കണമെന്ന ആവശ്യവും മാനേജ്മെന്റ് അംഗീകരിച്ചില്ല. സമരം കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളൊഴിച്ച് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ എത്തിക്കുന്നത് ഇരുമ്പനം പ്ലാന്റില്‍ നിന്നാണ്. ഐഒസി പ്ലാന്റില്‍ നിന്ന് ദിവസേന 560 ലോഡ് ഇന്ധനമാണ് പോകുന്നത്. സമരം ആരംഭിച്ചതോടെ ഇന്ധനനീക്കം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

TAGS :

Next Story