Quantcast

സ്വാമിക്ക് ആശ്രമവുമായി ഒരു ബന്ധവുമില്ലെന്ന് പന്മന ആശ്രമം അധികൃതര്‍

MediaOne Logo

Khasida

  • Published:

    24 May 2018 1:47 PM GMT

സ്വാമിക്ക് ആശ്രമവുമായി ഒരു ബന്ധവുമില്ലെന്ന് പന്മന ആശ്രമം അധികൃതര്‍
X

സ്വാമിക്ക് ആശ്രമവുമായി ഒരു ബന്ധവുമില്ലെന്ന് പന്മന ആശ്രമം അധികൃതര്‍

ആശ്രമത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ഇയാള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇത് ആശ്രമം ഇടപെട്ട് വിലക്കിയതാണ്.

ഗംഗേശാനന്ദ തീര്‍ത്ഥ പാദ സ്വാമിക്ക് ആശ്രമവുമായി ഒരു ബന്ധവുമില്ലന്ന് പന്മന ആശ്രമം അധികൃതരുടെ വിശദീകരണം. ആശ്രമത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ഇയാള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇത് ആശ്രമം ഇടപെട്ട് വിലക്കിയതാണ്. 15 വര്‍ഷം മുമ്പ് പന്മന ആശ്രമത്തില്‍ ഒരു പരിപാടിക്കായി ഇയാള്‍ വന്നിരുന്നുവെന്നും ആശ്രമം വിശദീകരിച്ചു.

ഏതാണ്ട് പത്തുവര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന അച്ഛന്റെ ആത്മീയ ചികിത്സയും അതിനു വേണ്ടിയുള്ള പൂജയും അതിനുള്ള മറയാക്കുകയായിരുന്നു അയാള്‍. പലപ്പോഴും അയാള്‍ ദിവസങ്ങളോളം വീട്ടില്‍ താമസിക്കാറുണ്ടെന്നും അപൂര്‍വമായി മാത്രമേ ആശ്രമത്തില്‍ പോകാറുണ്ടായിരുന്നുള്ളുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് ആശ്രമം അധികൃതര്‍ നല്‍കുന്ന മൊഴിയും.

തിരുവനന്തപുരം സ്വദേശിയായ 23 കാരി തനിക്കെതിരായ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് 54 കാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോഴിയാള്‍.

TAGS :

Next Story