Quantcast

ഹജ്ജിന് പോയ ആദ്യ യാത്രാസംഘം തിരിച്ചെത്തി

MediaOne Logo

Jaisy

  • Published:

    24 May 2018 2:01 PM IST

ഹജ്ജിന് പോയ ആദ്യ യാത്രാസംഘം തിരിച്ചെത്തി
X

ഹജ്ജിന് പോയ ആദ്യ യാത്രാസംഘം തിരിച്ചെത്തി

മുന്നൂറ് പേരടങ്ങുന്ന സംഘം പുലര്‍ച്ചെ ആറരക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ആദ്യ യാത്ര സംഘം തിരിച്ചെത്തി. മുന്നൂറ് പേരടങ്ങുന്ന സംഘം പുലര്‍ച്ചെ ആറരക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മടങ്ങിയെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ കുഞ്ഞ് മുഹമ്മദ് മൌലവിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലിലാണ് സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഹാജിമാരെത്തിയത്. പ്രത്യേക സൌകര്യമുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും പുറത്തിറങ്ങാനായി. വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇവര്‍ക്കുള്ള സംസം വെള്ളവും വിതരണം ചെയ്തു. ഹാജിമാരെയും കൊണ്ട് നാളെ മൂന്ന് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലെത്തുക. കേരളത്തില്‍ നിന്ന് പോയവര്‍ക്ക് തിരികെയെത്താന്‍ 39 സൌദി എയര്‍ ലൈന്‍സ് വിമാനങ്ങളാണുള്ളത്. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ് നാട്ടിലേക്കെത്തുക. അടുത്ത മാസം നാലാം തിയതിയോടെ മുഴുവന്‍ ഹാജിമാരും നാട്ടില്‍ തിരിച്ചെത്തും.

TAGS :

Next Story