സുകൃതം പദ്ധതി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

സുകൃതം പദ്ധതി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു
അതേസമയം പദ്ധതി അവസാനിപ്പിച്ചിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
അര്‍ബുദ രോഗികള്‍ക്കുള്ള സുകൃതം പദ്ധതി ഈ മാസത്തോടെ അവസാനിക്കുകയാണെന്ന് രോഗികളോട് തിരുവനന്തപുരം ആര്‍സിസി അധികൃതര്‍. പദ്ധതിക്ക് വേണ്ട പണമില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പദ്ധതി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ മീഡിയവണിനോട് പ്രതികരിച്ചു.
സുകൃതം പദ്ധതിക്ക് കീഴില്‍ മാസങ്ങളായി ആര്‍ സി സിയില്‍ ചികിത്സയിലാണ് അജയന്റെ അച്ഛന്‍. കഴിഞ്ഞ ദിവസം ഇവരോട് ആശുപത്രി അധികൃതര്‍ പറഞ്ഞതിങ്ങനെ. അച്ഛനുമായി ആര്‍ സി സി യിലെത്തിയ റോയിക്കും കിട്ടിയത് ഇതേ മറുപടി.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് ആയിരക്കണക്കിന് നിര്‍ധനരായ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായിരുന്ന പദ്ധതി നിര്‍ത്തലാക്കുന്നതായി ആര്‍സിസി അറിയിക്കുന്നത്. ഇതോടെ കാരുണ്യ പദ്ധതിയില്‍ ചേരാനുള്ള അപേക്ഷയുമായി ഓടുകയാണ് രോഗികളുടെ ബന്ധുക്കള്‍. അതുവരെ ചികിത്സക്ക് സ്വന്തം കീശയില്‍ നിന്ന് പണം മുടക്കേണ്ടിവരും. എന്നാല്‍ മീഡിയവണ്‍ വാര്‍ത്തയോട് ആരോഗ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ.
2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് സുകൃതം പദ്ധതി. ധനവകുപ്പില്‍ നിന്ന് ആവശ്യമായ പണം കൃത്യസമയത്ത് അനുവദിക്കാത്തതാണ് പദ്ധതി മുടങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
Adjust Story Font
16

