'ഇന്ന്' ന് 37 വയസ്സ്

'ഇന്ന്' ന് 37 വയസ്സ്
ആറ് പുറങ്ങളുള്ള ഒരു ഇന്‍ലന്‍ഡാണ് ഇന്ന് എന്ന മാഗസിന്‍
37 വര്‍ഷമായി മലപ്പുറത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്‍ലന്ഡ് മാഗസിനാണ് 'ഇന്ന് '. അച്ചടി രംഗത്തെ മാറ്റങ്ങളും സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു കയറ്റവുമെല്ലാം മറികടന്നാണ് ഈ ഇന്‍ലന്‍ഡ് മാഗസിന്‍ നിലനില്‍ക്കുന്നത്. കൂട്ടിലങ്ങാടിയില്‍ താമസിക്കുന്ന കവി മണമ്പൂര്‍ രാജന്‍ ബാബുവാണ് മാഗസിന്‍റെ എഡിറ്റര്‍.
ആറ് പുറങ്ങളുള്ള ഒരു ഇന്‍ലന്‍ഡാണ് ഇന്ന് എന്ന മാഗസിന്‍ . കഥയും കവിതയും ലേഖനവുമെല്ലാം ഇതിലുണ്ട്. എഴുത്തിലെ തുടക്കക്കാര്‍ മുതല്‍ എംടി വാസുദേവന്‍ നായര്‍ വരെ ഈ മാഗസിനില്‍ എഴുതുന്നവരാണ്. കവി മണമ്പൂര്‍ രാജന്‍ ബാബുവാണ് ഇന്ന് മാഗസിന്‍റെ ജോലികളെല്ലാം ചെയ്യുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സാധാരണ ലക്കങ്ങളെല്ലാം ഇറങ്ങുന്നത്. വര്‍ഷത്തില്‍ ഒരു ലക്കം വര്‍ണക്കടലാസില്‍ അച്ചടിക്കും. ഏറ്റവുമധികം കാലം പുറത്തിറങ്ങിയ ഇൻലന്‍ഡ് മാഗസിനെന്ന ലിംക ബുക്ക് ഓഫ് റെക്കോഡും ഇന്നിന് സ്വന്തമാണ്.
മൂന്നര പതിറ്റാണ്ട് പിന്നിട്ട ഈ മാഗസിന്‍ കേരളത്തിന്‍റെ സാംസ്കാരിക- സാഹിത്യ രംഗത്ത് ഏറെ പരിചിതമാണ്.
Adjust Story Font
16

