Quantcast

ഹാര്‍ബര്‍ പണിമുടക്ക്: തീരദേശ മേഖല നിശ്ചലം

MediaOne Logo

Muhsina

  • Published:

    24 May 2018 3:23 PM GMT

ഹാര്‍ബര്‍ പണിമുടക്ക്: തീരദേശ മേഖല നിശ്ചലം
X

ഹാര്‍ബര്‍ പണിമുടക്ക്: തീരദേശ മേഖല നിശ്ചലം

ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വിവധി സംഘടനകള്‍ ഹാര്‍ബറുകളില്‍ പ്രഖ്യാപിച്ച പണിമുടക്ക് തീരദേശ മേഖലെ നിശ്ചലമാക്കി. ചെറുവള്ളങ്ങളടക്കം പണിമുടക്കിന്‍റെ ഭാഗമായതോടെ..

ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വിവധി സംഘടനകള്‍ ഹാര്‍ബറുകളില്‍ പ്രഖ്യാപിച്ച പണിമുടക്ക് തീരദേശ മേഖലെ നിശ്ചലമാക്കി. ചെറുവള്ളങ്ങള്‍ടക്കം പണിമുടക്കിന്‍റെ ഭാഗമായതോടെ ഹാര്‍ബറുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍രെ കീഴിലുളള സ്ഥാപനങ്ങളിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തുകയും ചെയ്തു.

വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ ബോട്ട് ഓണേഴ്സ് അസോസിയേഷന്‍, സീ ഫുഡ് മര്‍ച്ചന്‍റ് അസോസിയേഷന്‍ എന്നിവ സംയുക്ഥമായാണ് ഹാര്‍ബറുകളില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മുഴുവന്‍ തൊഴിലാളികളും പണിമുടക്കിന്‍രെ ഭാഗമായതോടെ സംസ്ഥാനത്തെ വലിയ ഹാര്‍ബറുകളില്‍ ഒന്നായ നീണ്ടകരവരെ നിശ്ചലമായ ഇന്ധന വിലവര്‍ദ്ധനവ് മൂലം മത്സ്യമേഖലില്‍ കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ പറയുന്നു. ഇന്ന് കടലില്‍ നിന്ന് തിരിച്ചത്തേണ്ട ബോട്ടുകളും പണിമുടക്കിന്‍റെ ഭാഗമായി കടലില്‍ തന്നെ തുടരുകയാണ്.

TAGS :

Next Story